4.33 കോടിയുടെ ഫണ്ട് വകമാറ്റിയ സംഭവം ; ധനവകുപ്പിനെ തള്ളി ബെഹ്‌റയ്ക്ക് ക്ലീന്‍ചിറ്റ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോലീസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന് അനുവദിച്ച ഫണ്ട് വകമാറ്റി ചെലവഴിച്ച സംഭവത്തില്‍ മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയത് ധനവകുപ്പിനെ തള്ളി. 4.33 കോടിയുടെ ഫണ്ട് ഉപയോഗിച്ചാണ് വില്ലകളും ഓഫീസും നിര്‍മിച്ചത്. എന്നാല്‍, കടുത്ത അച്ചടക്ക നടപടി എടുക്കണമെന്നായിരുന്നു ഇക്കാര്യത്തില്‍ ധനവകുപ്പിന്റെ നിലപാട്. ഇത് സംബന്ധിച്ച മന്ത്രിസഭാ യോഗവിവരങ്ങള്‍ പുറത്തുവന്നു. സംസ്ഥാന സര്‍ക്കാരിന്റെ അധികാരം മറികടന്നാണ് പോലീസ് വകുപ്പിന്റെ നടപടിയെന്നാണ് ധനവകുപ്പ് വ്യക്തമാക്കിയത്. ഈ നിലപാടിന് ധനമന്ത്രിയുടെ അംഗീകാരമുണ്ടെന്നും വകുപ്പ് ഫയലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പോലീസ് വകുപ്പിന്റെ ആധുനികവല്‍ക്കരണം എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പോലീസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കാന്‍ പണം അനുവദിച്ചിരുന്നത്. എന്നാല്‍, സര്‍ക്കാര്‍ അനുമതിയില്ലാതെ ഈ ഫണ്ട് വകമാറ്റുകയായിരുന്നു. ക്വാര്‍ട്ടേഴ്‌സിനു പകരം ഡി.ജി.പി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കായി കൂറ്റന്‍ വില്ലകളാണ് പണിതത്. തിരുവനന്തപുരം വഴുതക്കാട്ടാണ് വില്ലകള്‍ നിര്‍മിച്ചിരിക്കുന്നത്.

സി.എ.ജിയാണ് സംഭവം പുറത്തുകൊണ്ടുവന്നത്. വില്ലകള്‍ക്കു പുറമെ ഈ ഫണ്ടുകൊണ്ട് ഓഫീസുകളും നിര്‍മിച്ചതായി സി.എ.ജി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങള്‍ വാങ്ങിയതിലടക്കം ബെഹ്‌റ നടത്തിയ വേറെയും ഇടപാടുകളിലും ഏജന്‍സി ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പ് ഫണ്ട് വകമാറ്റിയതില്‍ ബെഹ്‌റയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു. ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കരുതെന്ന കര്‍ശനനിര്‍ദേശത്തോടെയായിരുന്നു നടപടി വകുപ്പ് സാധൂകരിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഫണ്ട് വകമാറ്റം അംഗീകരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

25 രൂപയുടെ പോപ്കോണിന് 300 രൂപവരെ’ ; തിയേറ്ററിലെ അമിത വിലയ്ക്കെതിരെ മേയർ വി...

0
തിരുവനന്തപുരം : മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും ഭക്ഷണസാധനങ്ങൾക്ക് വൻതുക ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം കോർപ്പറേഷൻ...

സെർവർ തകരാർ : സ്കൂൾ ഉച്ചഭക്ഷണം നൽകാനാവാതെ വലഞ്ഞ് പ്രധാനാധ്യാപകർ

0
തിരുവനന്തപുരം : സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ വിവരങ്ങൾ രേഖപ്പെടുത്തേണ്ട വെബ്‌സൈറ്റ്‌ അടിക്കടി...

ക്ലസ്റ്റർ കോർഡിനേറ്റർമാരായ ആയിരത്തോളം അധ്യാപകരെ പുറത്താക്കാൻ ഉത്തരവ്

0
തിരുവനന്തപുരം: ഒറ്റ ഉത്തരവിലൂടെ ആയിരത്തോളം പേരെ പുറത്താക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ...

നേപ്പാള്‍ മിന്നല്‍ പ്രളയം : കാണാതായവരില്‍ കൊല്ലം സ്വദേശിനിയും

0
കൊല്ലം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും ഉള്‍പ്പെടുന്നതായി...