ആഫ്രിക്കന്‍ പന്നിപ്പനി : പന്നികളെ കൊന്നൊടുക്കുന്നത് പൂര്‍ത്തിയായി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച കണിച്ചാര്‍ പഞ്ചായത്തിലെ ഫാമുകളില്‍ രോഗവ്യാപനം തടയാന്‍ പന്നികളെ കൊന്നൊടുക്കുന്നത് പൂര്‍ത്തിയായി. രോഗപ്രഭവ കേന്ദ്രമായ ഫാമിലെ 93 പന്നികളെ കൊന്നതിന് പിന്നാലെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മറ്റൊരു ഫാമിലെ 154 പന്നികളെയും ഇന്നലെ തന്നെ കൊന്നൊടുക്കി മറവ് ചെയ്തു.

മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.എസ്.ജെ ലേഖ ചെയര്‍പേഴ്സനായും ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.അജിത ഒഎം നോഡല്‍ ഓഫീസറായുമുള്ള റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ നേതൃത്വത്തിലാണ് പന്നികളെ കൊന്നത്. ഇന്നലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോക്ടര്‍മാരായ ഗിരീഷ്, പ്രശാന്ത്, അമിത, റിന്‍സി എന്നിവര്‍ നേതൃത്വം നല്‍കി. രോഗപ്രഭവ കേന്ദ്രത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നി ഫാമുകള്‍ നിരീക്ഷണത്തിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപിക വെയിലത്ത് നിർത്തി ശിക്ഷിച്ച 10 വയസ്സുകാരി മരിച്ചു

0
ന്യൂഡൽഹി: ഡൽഹിയിൽ പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപിക വെയിലത്ത് നിർത്തി ശിക്ഷിച്ച 10...

അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും വെടിയുണ്ടകളും മോഷണം പോയ സംഭവത്തിൽ...

0
ഹൈദരാബാദ്: ഹൈദരാബാദിലെ അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും...

എഡിജിപി എം.ആർ. അജിത് കുമാറിന് വർക്കല പോലീസ് സ്റ്റേഷന്റെ മേൽനോട്ട ചുമതല നൽകി

0
തിരുവനന്തപുരം: സസ്പെൻഷനിലുള്ള എഡിജിപി എം.ആർ. അജിത് കുമാറിന് വർക്കല പോലീസ് സ്റ്റേഷന്റെ...

കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പട്ടാപ്പകല്‍ മോഷണം

0
മലപ്പുറം: കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രി പട്ടാപ്പകൽ മോഷണം. റിസപ്ഷന്‍ ജീവനക്കാരിയുടെ...