ബെ​യ്റൂട്ട് സ്ഫോടനം : മരണം നൂറായി ; മരണസംഖ്യ ഇനിയും ഉയരാന്‍ സാദ്ധ്യത

For full experience, Download our mobile application:
Get it on Google Play

ബെ​യ്റൂ​ട്ട്: ലെ​ബ​ന​നി​ലെ ബെ​യ്റൂ​ട്ടിലുണ്ടായ അതി ശക്തമായ സ്ഫോ​ട​നത്തില്‍ മരണസംഖ്യ നൂറായി. നാലായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാദ്ധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. 2014മുതല്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ബെ​യ്റൂ​ട്ടില്‍ രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ബെ​യ്റൂ​ട്ട് തു​റ​മു​ഖ​ത്ത് പ്രാ​ദേ​ശി​ക സ​മ​യം ആ​റോ​ടെ​യാ​യിരുന്നു സംഭവം. സ്ഫോട​ന​മു​ണ്ടാ​യ​തി​ന്‍റെ തൊ​ട്ടു​പി​ന്നാ​ലെ ആ​കാ​ശ​ത്ത് ഭീ​മ​ന്‍ അ​ഗ്നി​ഗോ​ളം രൂ​പ​പ്പെ​ട്ടി​രു​ന്നു. സ്ഫോടന ശബ്ദം 240 കിലോമീറ്റര്‍ ദൂരെ വരെ കേട്ടു. കെട്ടിടങ്ങള്‍ തകര്‍ന്നു. വലിയ നാശനഷ്ടമാണുണ്ടായത്. ഉഗ്രസ്‌ഫോടനത്തില്‍ കാറുകള്‍ മൂന്ന് നില കെട്ടിടത്തിന്‍റെ ഉയരത്തില്‍ എടുത്തെറിയപ്പെട്ടുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പു​റ​ത്തു​വ​ന്നി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...