പിണറായി വിജയന്‍ രാജിവെക്കണം ; സേവ് കേരളാ സ്പീക്ക് അപ് ക്യാമ്പയിന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള  സേവ് കേരളാ സ്പീക്ക് അപ് ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ഡി.സി.സി യില്‍  കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശിവദാസന്‍ നായര്‍ നിര്‍വഹിച്ചു.

ചരിത്രത്തിലാദ്യമായി രാജ്യദ്രോഹകുറ്റമുള്‍പ്പെടുന്ന സ്വര്‍ണ്ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ  നിഴലിലാണ്. കണ്‍സള്‍ട്ടന്‍സി ഇടപാടുകളിലൂടെ കോടിക്കണക്കിനു രൂപയുടെ അഴിമതികള്‍ നടത്തിയിരിക്കുന്നു. റോഡുപണിയാനും വീടുവെയ്ക്കാനും വരെ കോടിക്കണക്കിനു രൂപയ്ക്ക് കണ്‍സള്‍ട്ടന്‍സികളെ ഏല്‍പ്പിക്കുന്നു. സ്പ്രിംഗ്ളര്‍, ബവ്കോ, ഇ-മോബിലിറ്റി, മണല്‍വാരല്‍ തുടങ്ങി നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. കേരളത്തെ അഴിമതി ഭരണത്തില്‍നിന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടും ഒരു സമരപരമ്പര തന്നെ കേരളത്തില്‍  നടക്കുകയാണെന്നും  അഡ്വ. കെ. ശിവദാസന്‍ നായര്‍ പറഞ്ഞു.

പത്തനംതിട്ട ഡി.സി.സി യില്‍ നടന്ന ജില്ലാതല സേവ് കേരളാ സ്പീക്ക് അപ് ക്യാമ്പയിനില്‍  ഡി.സി.സി പ്രസിഡന്റ്  ബാബു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. ആന്റോ  ആന്‍റണി എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, പി. മോഹന്‍രാജ്, എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതി പ്രസാദ്, റിങ്കു ചെറിയാന്‍, സജി കൊട്ടയ്ക്കാട്, വി. ആര്‍ സോജി ജോണ്‍സണ്‍ വിളവിനാല്‍, എം.സി ഷെറീഫ്, ഷാം കുരുവിള, സലിം പി ചാക്കോ, അനീഷ് വരിക്കണ്ണാമല തുടങ്ങിയവര്‍ സംസാരിച്ചു.

ഓഗസ്റ്റ് 7-ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ 12 വരെ നടക്കുന്ന സേവ് കേരള-സ്പീക്ക് അപ്പ് പ്രോഗ്രാമില്‍ കെ.പി.സി.സി മെമ്പര്‍മാര്‍, ഡി.സി.സി ഭാരവാഹികള്‍, ഡി.സി.സി മെമ്പര്‍മാര്‍, ബ്ലോക്ക് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. ഓഗസ്റ്റ് 17 തിങ്കളാഴ്ച മണ്ഡലം-വാര്‍ഡ് ഭാരവാഹികള്‍ പഞ്ചായത്ത് ആസ്ഥാനങ്ങളില്‍ സേവ് കേരളാ സ്പീക്ക് അപ് പ്രോഗ്രാം നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുക.

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...