ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച്‌ ഫെസ്റ്റിവലിനു ഡിസംബര്‍ 24 നു തുടക്കമാകും

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ്: ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് മോടി കൂട്ടി കേരളത്തിന്റെ വടക്കേയറ്റത്തെ കടല്‍ തീരപ്രദേശമായ മലബാറിന്‍റെ വടക്കന്‍ സ്‌പൈസ് കോസ്റ്റ് ബേക്കല്‍ ബീച്ച്‌ പാര്‍ക്കില്‍ അരങ്ങേറുന്ന ‘ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച്‌ ഫെസ്റ്റിവലിനു ഡിസംബര്‍ 24 നു തുടക്കമാകും.ജനുവരി 2 വരെ നീണ്ടു നില്‍ക്കുന്ന ഈ സാംസ്‌കാരിക മാമാങ്കത്തിനു വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടമായ ബേക്കല്‍ കോട്ടയും ബീച്ച്‌ മനോഹാരിതയുമൊക്കെ പതിവിലും പ്രൗഢിയില്‍ ഒരുങ്ങിക്കഴിഞ്ഞു.

ജില്ലയുടെ സാംസ്കാരിക-കലാ തനിമയുടെ സമഗ്രതയും സത്തയും ഉള്‍ക്കൊള്ളുകയും രാജ്യത്തിന്‍റെ സമ്ബന്നമായ സാംസ്കാരിക വൈവിധ്യവും മഹത്വവും വിളിച്ചോതുകയും ചെയ്യുന്ന 10 ദിവസത്തെ ഉത്സവനാളുകള്‍ക്ക് രാവിലെ 10ന് ബേക്കല്‍ ബീച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരി തെളിക്കും. കാസര്‍ഗോഡിന്റെ രുചിവൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭക്ഷ്യമേളകള്‍, ബീച്ച്‌ സ്‌പോര്‍ട്‌സ്, എക്‌സിബിഷനുകള്‍, ടൂര്‍ പ്രോഗ്രാമുകള്‍ എന്നിവയ്‌ക്കൊപ്പം സാംസ്‌കാരികവും സംഗീതപരവുമായ രാത്രികാഴ്ചകളുടെ വിരുന്നൊരുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള, പ്രത്യേകിച്ച്‌ അറബ് രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെ ഇവന്റിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നൂറാന്‍ സിസ്റ്റേഴ്‌സ്, സിത്താര കൃഷ്ണകുമാര്‍, വിധു പ്രതാപ്, ഷബ്‌നം റിയാസ്, മുഹമ്മദ് അസ്ലം, പ്രസീത ചാലക്കുടി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, സ്റ്റീഫന്‍ ദേവസ്സി തുടങ്ങി പ്രശസ്‌തരായ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന ദൃശ്യ-ശ്രവ്യ വിരുന്ന് എല്ലാ ദിവസവും രാത്രി 7:30 മുതല്‍ ഉണ്ടാകും.കൂടാതെ ഹെലികോപ്റ്റര്‍ റൈഡ്, റോബോട്ടിക് ഷോ, കൈറ്റ് ഫെസ്റ്റ്, ഫ്ലവര്‍ ഷോ, സാന്‍ഡ് ആര്‍ട്ട്, വാട്ടര്‍ സ്‌പോര്‍ട്‌സ്, ബ്രൈഡല്‍ ഫാഷന്‍ മത്സരം, ബ്യൂട്ടി ക്യൂട്ടി-കിഡ്‌സ് ഫാഷന്‍ ഷോ, നാഷണല്‍ ബിസിനസ്സ് ട്രേഡ് എക്‌സ്‌പോ, ബി2സി ഫ്‌ലീ മാര്‍ക്കറ്റ്, എഡ്യൂ എക്‌സ്‌പോ എന്നിവയാണ് വിവിധ ദിവസങ്ങളില്‍ അരങ്ങേറുന്ന മറ്റ് പരിപാടികള്‍.

ഓട്ടോമൊബൈല്‍ എക്സ്പോ, അക്വാ ഷോ തുടങ്ങിയവയും ഈ നീണ്ട നിരയില്‍ ഉള്‍പ്പെടുന്നു. ആയിരത്തിലധികം അന്തര്‍ദേശീയ, ദേശീയ, പ്രാദേശിക കലാകാരന്മാര്‍ അണിനിരക്കുന്ന ബീച്ച്‌ ഫെസ്റ്റിവലില്‍ ക്യൂബന്‍ അംബാസഡര്‍ അലജാന്‍ഡ്രോ സിമാന്‍കാസ് മാരിനെപ്പോലുള്ള പ്രമുഖ വ്യക്തികള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാസര്‍ഗോഡ് ജില്ലയിലെ സാംസ്‌കാരിക വൈവിധ്യങ്ങളും പ്രകൃതി മനോഹാരിതയും വിനോദ സഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കാന്‍ കുടുംബശ്രീ മുഖേന വിനോദസഞ്ചാരികള്‍ക്കായി ‘യാത്രശ്രീ’ എന്ന പേരില്‍ പ്രത്യേക ടൂര്‍ പാക്കേജ് ലഭ്യമാക്കിയിട്ടുണ്ട്. കാസര്‍ഗോഡിന്റെ പരമ്പരാഗത ഭക്ഷണങ്ങളും തെയ്യം, ആലാമികളി, യക്ഷഗാനം പോലെയുള്ള തനതു കലകളും സഞ്ചാരികള്‍ക്ക് ആസ്വദിക്കാം.

കുടുംബശ്രീ, സഹകരണ ബാങ്കുകള്‍ എന്നിവ വഴി ടിക്കറ്റുകള്‍ ക്യുആര്‍ കോഡോടുകൂടിയ ഡിജിറ്റല്‍ രൂപത്തിലാണ് ലഭ്യമാക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 25 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ബീച്ചിന്റെ 300 മീറ്റര്‍ ചുറ്റളവില്‍ 20 ഏക്കറില്‍ 12 പാര്‍ക്കിങ് സ്ലോട്ടുകളിലായാണ് പാര്‍ക്കിങ് സൗകര്യം ഒരുക്കുന്നത്. രാജ്യത്തുടനീളമുള്ള അഞ്ച് ലക്ഷത്തോളം പേര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കുടുംബശ്രീ, അസ്മി ഹോളിഡേയ്സ്, ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ബേക്കല്‍ റിസോര്‍ട്ട്സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (ബിആര്‍ഡിസി) ആണ് ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച്‌ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബരിമല സ്വർണ്ണക്കൊള്ളയിൽ പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

0
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

കുവൈത്തിലെ തുറമുഖത്ത് വൻ റേഷൻ വേട്ട

0
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...