തിരുവനന്തപുരം : ആദിവാസി യുവാവിനെ മൃഗീയമായി മർദ്ദിച്ച് അവശനാക്കി റോഡരികിൽ തള്ളി. തിരുവനന്തപുരം ജില്ലയിലെ പാലോടാണ് സംഭവം. നന്ദിയോട് പച്ച വലിയ വേങ്കാട്ടുകോണം അരുൺ നിവാസിൽ അരുണിനാണ് (29) മർദനമേറ്റത്. പ്രദേശത്തെ ലഹരി മാഫിയയാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാർ പറയുന്നു. ശനിയാഴ്ച പുലർച്ചെ 2.30ഓടെ പാലോട് പോലീസിന് ലഭിച്ച ഫോൺ സന്ദേശത്തിൽ ഒരാൾ അപകടത്തിൽപ്പെട്ട് വഴിയിൽ കിടക്കുന്നുവെന്നാണ് അറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് യുവാവിനെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ബോധം തെളിഞ്ഞപ്പോഴാണ് അപകടമല്ലന്നും വീട്ടിൽ നിന്ന് വിളിച്ചിറക്കി ക്രൂരമായി മർദ്ദിച്ചതാണെന്നും അറിഞ്ഞത്.
അരുൺ ലഹരി വില്പന തടഞ്ഞതിനെച്ചൊല്ലി രണ്ട് മാസം മുമ്പുണ്ടായ ചെറിയ തർക്കമാണ് ക്രൂര മർദ്ദനത്തിൽ കലാശിച്ചത്. അരുൺ മരിച്ചെന്ന് കരുതിയാണ് കാടിനോട് ചേർന്നുള്ള വനമേഖലയിൽ തള്ളിയതെന്ന് പോലീസ് പറയുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള അരുൺ അപകടനില തരണം ചെയ്തിട്ടില്ല. പയറ്റടി, ക്ഷേത്രം - വലിയ വേങ്കാട്ടുകോണം റോഡ്, പയറ്റടി ഓട്ടുപാലം കല്ലണ റോഡ്, സ്വിമ്മിംഗ് പൂൾ പരിസരം എന്നിവിടങ്ങളിലാണ് ലഹരിമാഫിയ സംഘം തമ്പടിക്കാറുള്ളത്. ഓട്ടുപാലം കല്ലണയിൽ രണ്ടു ദിവസം മുമ്പ് ലഹരി ഉത്പന്നങ്ങൾ വില്പന നടത്തിയവരും ഉപയോഗിക്കാനെത്തിയവരും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























