വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസില്‍ രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസില്‍ രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. പിറവന്തൂര്‍ കുറുമ്പകരവീട്ടില്‍ ശുഭ (33), ആലപ്പുഴ രാമന്‍‌കരി മഠത്തില്‍ പറമ്പില്‍ അന്നമ്മ ജോസഫ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോന്നി സ്വദേശി സജി മാത്യുവിന്റെ പരാതിയിലാണ് പിടിയിലായത്. കോടികള്‍ തട്ടിയെന്ന പരാതിയില്‍ കഴിഞ്ഞ ഒക്ടോബറില്‍ അറസ്റ്റ് ചെയ്ത മാങ്കോട് മുള്ളൂര്‍നിരപ്പ് പാറക്കടവില്‍ പി.ജി.അനീഷിന്റെ (35) ഭാര്യയാണ് ശുഭ. ശുഭയുടെ സുഹൃത്താണ് അന്നമ്മ ജോസഫ്.

പോലീസ് പറയുന്നത്:
കഴിഞ്ഞ ദിവസം കോന്നിയില്‍ എത്തിയ ഇവരെ പോലീസ് മാരൂര്‍പാലം ഭാഗത്തു നിന്നാണ് പിടികൂടിയത്. പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്ത അനീഷ് റിമാന്‍‍ഡിലായിരുന്നു. തുടര്‍ന്ന് കോടതിയില്‍ നിന്ന് ജാമ്യമെടുത്ത് പുറത്തിറങ്ങിയെങ്കിലും കോന്നി പോലീസ് സ്റ്റേഷനില്‍ അടക്കം ഒപ്പിടാന്‍ എത്തുമായിരുന്നു. സംശയം തോന്നി പോലീസ് ഇയാളുടെ പിന്നാലെയെത്തിയാണ് മറ്റുള്ളവരെ കണ്ടെത്തിയത്. കോന്നി സ്വദേശിയില്‍ നിന്ന് 30 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായാണ് പരാതി. ജോലി ലഭ്യമാക്കുന്നതിന്റെ ആവശ്യത്തിനായി ഇദ്ദേഹം അനീഷിനു നല്‍കിയ കാറും പോലീസ് കസ്റ്റഡ‍ിയിലെടുത്തു. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഈ സംഘത്തിനെതിരെ പരാതിയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ പൊട്ടിത്തെറിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ പമ്പിൽ വെച്ച് സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ...

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...