മഞ്ഞനിക്കര പദയാത്രികർക്ക് പ്രാർത്ഥനാശംസകൾ അർപ്പിക്കുവാൻ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എപ്പിസ്കോപ്പ എത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: സെന്റ് മേരീസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് തോട്ടഭാഗം ഇടവകയുടെ നേതൃത്വത്തിൽ മഞ്ഞനിക്കര പദയാത്രികർക്ക് പ്രാർത്ഥനാശംസകൾ അര്‍പ്പിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരള അതിഭദ്രാസനം സഹായ മെത്രാൻ മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്ക്കോപ്പയും  പദയാത്രികർക്ക് പ്രാർത്ഥനാശംസകൾ അർപ്പിക്കുവാൻ കാത്തു നിന്നിരുന്നു. റവ.ഫാദർ ബേബി ജോസഫ്, റവ.ഫാദർ ഷിജു മാത്യൂ എന്നിവരുടെ നേതൃത്വത്തിൽ ഇടവക യൂത്ത് ഫോറം അംഗങ്ങൾ പദയാത്രികർക്ക് ദാഹശമനിയും വിതരണം ചെയ്തു. പദയാത്രികരോട് സ്നേഹസംഭാഷണം നടത്തുകയും അനുഗ്രഹ പ്രാർത്ഥനകളാൽ അവരെ ആശിർവദിക്കുകയും ചെയ്തതിന് ശേഷമാണ് എപ്പിസ്ക്കോപ്പ മടങ്ങിയത്‌.

മഞ്ഞനിക്കര പെരുനാളുമായി ബന്ധപ്പെട്ട് മഞ്ഞനിക്കര ദയറയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഉള്ള പ്രദേശങ്ങൾ ഫെബ്രുവരി 5 മുതൽ 11 വരെ ഉത്സവ മേഖലയായി കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ പ്രഖ്യാപിച്ചിരുന്നു. പ്രസിദ്ധമായ മഞ്ഞനിക്കര പെരുന്നാൾ നാളെ സമാപിക്കും. കേരളത്തിലെ പ്രധാന ക്രൈസ്തവ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് മഞ്ഞിനിക്കര ദയറ എന്നറിയപ്പെടുന്ന മോർ ഇഗ്നേഷ്യസ് ദയറ. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിന് സമീപം സ്ഥിതി ചെയ്യുന്ന മഞ്ഞിനിക്കര കുന്നിലാണ് ഈ ദയറ (സന്ന്യാസ ആശ്രമം) സ്ഥാപിതമായിരിക്കുന്നത്. സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ തലവനായിരുന്ന ഇഗ്നാത്യോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസിന്റെ കബറിടം ഇവിടെ സ്ഥിതി ചെയ്യുന്നു.

മലങ്കരയിലെ അന്ത്യോഖ്യൻ പ്രതിനിധിയായിരുന്ന മോർ യൂലിയോസ് ഏലിയാസ് ക്വോറോ ആണ് ദയറയുടെ സ്ഥാപകൻ. മലങ്കരയിലെ സഭാതർക്കവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവാ ഇടവകാംഗങ്ങളുടെ ക്ഷണപ്രകാരം മഞ്ഞിനിക്കര ദൈവാലയവും സന്ദർശിക്കുവാൻ താത്പര്യപ്പെട്ടു. 1932 ഫെബ്രുവരി 11-ന് ഇവിടെയെത്തിയ ബാവാ 1932 ഫെബ്രുവരി 13-ന് ഇവിടെ വെച്ച് മരണമടയുകയും ദയറയിൽ സംസ്കരിക്കപ്പെടുകയും ചെയ്തു. ഏലിയാസ് തൃതീയൻ ബാവായുടെ ഓർമ്മപ്പെരുന്നാളായി ആചരിക്കുന്ന ഫെബ്രുവരി 12,13 തീയതികളിൽ ആയിരക്കണക്കിനു തീർത്ഥാടകർ പദയാത്രാസംഘങ്ങളായി ഇവിടേക്ക് വരാറുണ്ട്. ഈ പെരുന്നാളിൽ സംബന്ധിക്കുവാൻ അന്ത്യോഖ്യൻ പാത്രിയർക്കീസിന്റെ പ്രതിനിധിയും എല്ലാ വർഷവും എത്തിച്ചേരാറുണ്ട്. ഏലിയാസ് തൃതിയൻ ബാവയുടേതിനു പുറമേ മോർ യൂലിയോസ് ഏലിയാസ് ക്വോറോ, മോർ യൂലിയോസ് യാക്കോബ്, മോർ ഒസ്താത്തിയോസ് ബെന്യാമിൻ ജോസഫ് എന്നിവരുടെ കബറിടങ്ങളും മഞ്ഞിനിക്കര ദയറയിൽ സ്ഥിതി ചെയ്യുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയിലെ നിത്യജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നെഴുതി വിദേശി; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്

0
ന്യൂഡൽഹി: വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ദൈനംദിന ജീവിതം കൂടുതൽ അധ്വാനവും സമയവും...

നെഗറ്റീവ് എനർജി മാറ്റാനെന്ന പേരിൽ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു; വ്യാജ മോട്ടിവേഷണൽ സ്പീക്കർ പിടിയിൽ

0
പൂണെ: മോട്ടിവേഷണൽ സ്പീക്കറെന്ന വ്യാജേന യുവതിയുമായി പരിചയം സ്ഥാപിച്ച് ന​ഗ്നചിത്രങ്ങൾ കൈക്കലാക്കിയ...

പരിചരിക്കാൻ മടിച്ച് ക്രൂരകൃത്യം; വീൽചെയറിലായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

0
ചെന്നൈ: രോഗിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി 44കാരനായ മകന്‍....

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...