പാലക്കാട് ടയര്‍ കടയിൽ തീപിടുത്തം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : നഗരത്തിലെ കടയില്‍ വന്‍ തീപിടുത്തമുണ്ടായി. മഞ്ഞക്കുളം മാര്‍ക്കറ്റ് റോഡിലെ ടയറു കടയ്ക്കാണ് തീപിടിച്ചത്. ബിസ്‌മി എന്ന പേരിലുള്ള ടയര്‍ കടയ്ക്കാണ് തീപിടുത്തമുണ്ടായത്. രാത്രി 11 മണിയോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. 13 ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ മൂന്നുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം തീപിടുത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. ജില്ലാ കളക്‌ടര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. കടയില്‍ രണ്ടു കോടിയോളം രൂപയുടെ ടയര്‍ ഉണ്ടായിരുന്നതായി ഉടമ പറയുന്നു.

ഇന്ന് രാവിലെ നടത്തുന്ന പരിശോധനയിലാണ് നഷ്‌ടം എത്രയെന്ന് വ്യക്തമാകുക. ടയര്‍ കടയില്‍ നിന്ന് ജീവനക്കാരെല്ലാം പോയിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. കടയുടെ നാലോളം കടമുറികളിലേക്കാണ് ആദ്യം തീപടര്‍ന്ന് കയറിയത്. പിന്നീട് കൂടുതല്‍ ഇടങ്ങളിലേക്ക് തീ വ്യാപിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ പൊട്ടിത്തെറിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ പമ്പിൽ വെച്ച് സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ...

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...