ഒരു നുള്ളു മഞ്ഞള്‍ മതി, ദിവസം മുഴുവന്‍ ഉന്‍മേഷം നല്‍കാന്‍

For full experience, Download our mobile application:
Get it on Google Play

ആരോഗ്യം നല്‍കുന്ന ശീലങ്ങള്‍ പലതുമുണ്ട്. ഇതില്‍ ചിലപ്പോള്‍ നാം നിസാരം എന്ന് കരുതി ചെയ്യുന്ന ചിലത് കൂടി പെടുന്നു. ഇത്തരത്തില്‍ ഒന്നാണ് രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്ന പാനീയങ്ങള്‍. വെള്ളം ആരോഗ്യത്തിന് ഏറെ അത്യാവശ്യമാണ്. വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഏറെ ആരോഗ്യകരവും. തടി കുറയ്ക്കുക എന്നതുള്‍പ്പെടെ ഗുണങ്ങള്‍ പലതാണ്. ഇത്തരം വെള്ളം പല തരത്തില്‍ ഉള്ളതുമുണ്ട്. ഇതില്‍ ഒന്നാണ് മഞ്ഞള്‍ വെള്ളം. രാവിലെ വെറും വയറ്റില്‍ ഇളം ചൂടുള്ള വെള്ളത്തില്‍ അല്‍പം മഞ്ഞള്‍പ്പൊടി, ശുദ്ധമായത് വേണം, ചേര്‍ത്ത് കഴിയ്ക്കുന്നത് നല്‍കുന്ന ഗുണങ്ങള്‍ പലതാണ്.

ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാന്‍ മികച്ചതാണ് രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്ന ഇളം ചൂടു മഞ്ഞള്‍ വെള്ളം. മഞ്ഞളിലെ കുര്‍കുമിനാണ് ഈ ഗുണം നല്‍കുന്നത്. ഇത് ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്നു. കോള്‍ഡ്, അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇതേറെ നല്ലതാണ്. തടി കുറയ്ക്കാന്‍ പറ്റിയ നല്ലൊരു വഴിയാണിത്. മഞ്ഞള്‍ കൊഴുപ്പ് കത്തിച്ച് കളയാന്‍ ഏറെ നല്ലതാണ്. ഇത് ശരീരത്തിലെ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തിയാണ് ഈ ഗുണം നല്‍കുന്നത്. മഞ്ഞളിന് കൊഴുപ്പ് നീക്കാനുളള ശക്തിയുണ്ട്. ചെറുചുടുള്ള വെള്ളത്തില്‍ ലേശം മഞ്ഞള്‍പ്പൊടിയിട്ടു കുടിയ്ക്കാം. ഇതില്‍ നല്ലത് അല്‍പനേരം തിളപ്പിയ്ക്കുന്നതാണ്. കാരണം എന്നാലേ മഞ്ഞളിന്റെ പൂര്‍ണഗുണം ലഭിയ്ക്കൂ. മഞ്ഞള്‍ ചൂടാകുമ്പോഴാണ് ഇത് ലഭിയ്ക്കുന്നത്. കൂടുതല്‍ സമയം ചൂടാകുകയും വേണ്ട.

ഇത് ചര്‍മാരോഗ്യത്തിനും മികച്ചതാണ്. ചുളിവുകള്‍ നീക്കാനും പ്രായക്കുറവിനുമെല്ലാം നല്ലതാണ്. ചര്‍മത്തിന് തെളിമ നല്‍കുന്ന ഒന്നാണിത്. ചര്‍മത്തിനുണ്ടാകുന്ന മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കിത് നല്ല മരുന്നാണ്. ചര്‍മത്തിന് തിളക്കവും രക്തപ്രസാദവും നല്‍കുന്ന ഒന്ന് കൂടിയാണ് വെറും വയറ്റിലെ മഞ്ഞള്‍ വെള്ളം. ബാക്ടീരിയ, ഫംഗസ് എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിയ്ക്കുന്ന മഞ്ഞള്‍ രാവിലെ വെറും വയറ്റില്‍ ഇതേ രീതിയില്‍ കഴിയ്ക്കുന്നത് പല ചര്‍മ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരം കൂടിയാണ്. വയറിന്റെ ആരോഗ്യത്തിന് മികച്ച വഴിയാണിത്. കുടലിനെ ശുദ്ധീകരിയ്ക്കുന്ന ഒന്ന്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്ന ഒന്ന്. നല്ല ശോധനയ്ക്കും വിര ശല്യത്തിനുമെല്ലാം ഇതേറെ നല്ലതാണ്. കിഡ്‌നി, ലിവര്‍ ആരോഗ്യത്തിന് മികച്ച ഒന്നാണിത്. മഞ്ഞള്‍ രക്തപ്രവാഹം സുഗമമാക്കും. ധമനികളിലെ തടസം നീക്കി സുഗമമായ രക്തപ്രവാഹം സാധ്യമാക്കുന്ന ഒന്നാണിത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...