കര കവിഞ്ഞ് തിരുനക്കര ; നിലയ്ക്കാത്ത മുദ്രാവാക്യങ്ങള്‍ ; വികാരഭരിതം അന്ത്യയാത്ര

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ആള്‍ക്കൂട്ടത്തിന് നടുവിലായിരുന്നു എന്നും ഉമ്മന്‍ചാണ്ടി. അവസാനയാത്രയിലും ആ പതിവ് തെറ്റിയില്ല. മണിക്കൂറുകള്‍ ക്ഷമാപൂര്‍വം കാത്തുനിന്ന അണികള്‍ക്ക് പക്ഷേ ഉമ്മന്‍ചാണ്ടിയുടെ ചേതനയറ്റ ശരീരം തിരുനക്കരയിലെത്തിയപ്പോള്‍ ദുഃഖം അണപൊട്ടിയൊഴുകി. നിലയ്ക്കാത്ത മുദ്രാവാക്യം വിളികളോടെ അവസാനമായി തിരുനക്കര ജനനായകനെ ഏറ്റുവാങ്ങി. വികാര നിര്‍ഭരമായ നിമിഷങ്ങളാണ് പൊതുദര്‍ശനവേദിയില്‍. അനിയന്ത്രിതമായ തിരക്കാണ് തിരുനക്കര മൈതാനിയില്‍ അനുഭവപ്പെടുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും സംസ്ഥാന മന്ത്രിമാരും അന്തിമോപചാരം അര്‍പ്പിച്ചു. സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി.

പരാതികളും വേദനകളും വിേശഷങ്ങളും പങ്കുവയ്ക്കാനായിട്ടല്ലാതെ ഒരിക്കല്‍ കൂടി ജനസഹസ്രങ്ങള്‍ ഉമ്മന്‍ചാണ്ടിക്കരികിലേക്ക് എത്തുന്ന കാഴ്ചയായിരുന്നു വിലാപയാത്രയിലുടനീളം. ഒരു നോക്ക് കാണാനുള്ള ജനങ്ങളുടെ വെമ്പലിന് മുന്നില്‍ വിലാപയാത്ര നിന്നു. 28 മണിക്കൂറെടുത്താണ് തിരുനക്കരയില്‍ ഒടുവിലെത്തിച്ചേര്‍ന്നത്. തിരുനക്കരയിലെ പൊതുദര്‍ശനത്തിന് ശേഷം ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം പുതുപ്പള്ളിയിലെത്തിക്കും. ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്നരവരെ പുതുപ്പള്ളി പള്ളിയില്‍ പൊതുദര്‍ശനം. മൂന്നരയ്ക്ക് സംസ്കാരശുശ്രൂഷ ആരംഭിക്കും. പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കുന്ന ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുക്കും. കബറിടത്തിലെ ശുശ്രൂഷ 15 മിനിറ്റില്‍ പൂര്‍ത്തിയാക്കുമെന്ന് പള്ളി വികാരി ഫാദര്‍ വര്‍ഗീസ് മീനടം  അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...