വെണ്ടയ്ക്ക ഇട്ടുവെച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതിന്റെ ഗുണങ്ങൾ

For full experience, Download our mobile application:
Get it on Google Play

വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് വെണ്ടയ്ക്ക. നാരുകള്‍ ധാരാളം അടങ്ങിയ വെണ്ടയ്ക്കയിട്ട് വെച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ വെണ്ടയ്ക്കയിട്ട് വെച്ച വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും ഗുണം ചെയ്യും.  നാരുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വിറ്റാമിന്‍ എയും സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

വിറ്റാമിന്‍ കെ, കാത്സ്യം തുടങ്ങിയവ അടങ്ങിയ വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നത് ഓസ്റ്റിയോപെറോസീസ് സാധ്യത കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നത് കിഡ്നി സ്റ്റോണ്‍ സാധ്യതയെ കുറയ്ക്കാനും സഹായിക്കും. വിറ്റാമിന്‍ എയും ബീറ്റാ കരോട്ടിനും അടങ്ങിയ വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. കലോറി കുറവായതിനാലും ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാലും വെണ്ടയ്ക്കയിട്ട് വെച്ച വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നത് ചർമ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൂരൽമല ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ കൈമാറാൻ വൈകുന്നതിൽ പ്രതിഷേധം

0
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ...

23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവം ; കേസെടുത്ത് പോലീസ്

0
കണ്ണൂർ: കണ്ണൂരിൽ 23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവത്തിൽ...

കേന്ദ്ര ഫണ്ട് തേടി കർണാടകം സുപ്രീം കോടതിയിലേക്ക്

0
ബെംഗളൂരു: കേന്ദ്ര ഫണ്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകം സുപ്രീംകോടതിയെ സമീപിക്കുന്നു....