Tuesday, June 18, 2024 3:53 pm

കാഴ്ചശക്തി കൂട്ടാൻ കണ്ണുമടച്ച് പേരയ്ക്കയെ കൂട്ടുപിടിക്കാം

For full experience, Download our mobile application:
Get it on Google Play

പലപ്പോഴും നമ്മള്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിയ്ക്കാറുണ്ട് എങ്കിലും അതിന്‍റെ  ഗുണങ്ങള്‍  എന്തെന്ന് നാം ചിന്തിക്കാറില്ല. വീട്ടില്‍ വിളയുന്ന പലതിനെയും നമ്മള്‍ മറന്നുകളയുന്നു. അത്തരത്തിലൊന്നാണ് പേരയ്ക്ക. നമ്മുടെ നാട്ടിന്‍പുറങ്ങളിലും, നഗരങ്ങളിലും ധാരാളം കാണപ്പെടുന്ന പേരയ്ക്ക ധാരാളം ധാതുക്കളുടെയും, വിറ്റാമിനുകളുടെയും കലവറയാണ്. ഇത് പോഷക സമൃദ്ധമായ ഒരു പഴവര്‍ഗമാണ്. പഴം മാത്രമല്ല, ഇതിന്റെ ഇലകളും ഔഷധഗുണമുള്ളതാണ്.

സാധാരണ വലിപ്പമുള്ള ഒരു ഓറഞ്ചിലുള്ളതിനേക്കാൾ നാലിരട്ടി വൈറ്റമിൻ സി ഒരു പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ബി 2, ഇ, കെ, ഫൈബർ, മാംഗനീസ്, പൊട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. നിരവധി രോഗങ്ങളിൽ നിന്നു സംരക്ഷണം നൽകാൻ പേരയ്ക്ക് കഴിയും. ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, പൊട്ടാസ്യം എന്നിവ രക്തസമ്മർദം കുറയ്ക്കുകയും രക്തത്തിൽ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും.

പേരയില ഉണക്കി പൊടിച്ചത് ചേർത്ത് വെള്ളം തിളപ്പിച്ചു കുടിക്കുന്നത് കൊളസ്ട്രോൾ കുറയാൻ സഹായിക്കും. നേരിയ ചുവപ്പു കലർന്ന പേരയ്ക്ക പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. കാഴ്ചശക്തിക്കു വൈറ്റമിൻ എ അത്യന്താപേക്ഷിതമാണ്, കാഴ്ചശക്തി കൂട്ടാൻ കണ്ണുമടച്ച് പേരയ്ക്കയെ കൂട്ടുപിടിക്കാം. വൈറ്റമിൻ എയുടെ അഭാവം മൂലമുണ്ടാകുന്ന നിശാന്ധത തടയാൻ പേരയ്ക്ക ധാരാളമായി കഴിച്ചാൽ മതി. പ്രായാധിക്യം മൂലവുള്ള കാഴ്ചക്കുറവു പരിഹരിക്കാൻ പതിവായി പേരയ്ക്കാ ജ്യൂസ് കുടിക്കാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വാർഡ് കമ്മിറ്റി രൂപീകരണവുമായി കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി

0
റാന്നി : തദ്ദേശ തെരഞ്ഞെടുപ്പിന് ഒന്നരവർഷം ബാക്കി നിൽക്കെ തെരഞ്ഞെടുപ്പ്...

ശീതളപാനീയ വിപണിയിൽ താരമായി ഹണിക്കോള

0
അടൂർ : കൃത്രിമ നിറങ്ങളോ രാസവസ്തുക്കളോ ചേർക്കാതെ ശീതളപാനീയ വിപണിയിൽ വ്യത്യസ്ത...

ഇന്ത്യ മുന്നണിയുടേത് തിളക്കമാര്‍ന്ന വിജയം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : നരേന്ദ്രമോഡി സര്‍ക്കാരിന്‍റെ വര്‍ഗീയ പ്രീണത്തിനും ജനാധിപത്യ ധ്വംസന നടപടികള്‍ക്കും...

ഡിഎല്‍എഫ് ഫ്ലാറ്റിലെ ഭക്ഷ്യ വിഷബാധ : ഗൗരവ വിഷയം, ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി വീണാ...

0
കൊച്ചി: കൊച്ചി കാക്കനാട് ഡിഎല്‍എഫ് ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്ക് വയറിളക്കവും ഛര്‍ദിലും ഉണ്ടായ...