ഓൺലൈൻ സൗഹൃദങ്ങൾ ഇഷ്ടപ്പെട്ടില്ല ; കൊൽക്കത്തയിൽ യുവതിയെ കൊലപ്പെടുത്തി ഭർത്താവ്

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : ഭാര്യയുടെ സോഷ്യൽ മീഡിയ ഉപയോഗവും ഓൺലൈൻ സൗഹൃദവും ഇഷ്ടപ്പെടാത്ത ഭർത്താവ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലാണ് സംഭവം. കൊലപാതക ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. ജയനഗറിലെ ഹരിനാരായണപൂർ ഗ്രാമത്തിലാണ് സംഭവം. പരിമൾ എന്ന യുവാവാണ് ഭാര്യ അപർണ ബൈദ്യയെ(32) കൊലപ്പെടുത്തിയത്. സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ മകനാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന മൃതദേഹം ആദ്യം കണ്ടത്. കുട്ടിയുടെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തുകയായിരുന്നു. സോഷ്യൽ മീഡിയയുടെ പേരിൽ വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്ന് മകൻ പോലീസിനോട് പറഞ്ഞു. അമ്മയെ കൊന്ന് കഷണങ്ങളാക്കുമെന്ന് പിതാവ് പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം പ്രതി ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപർണയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി സംസ്കരിച്ചു. ആയുധം കണ്ടെത്തിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർക്കാർ വാഹനത്തിൽ കറക്കം ; ബിൽ മുതൽ സ്ഥലംമാറ്റം വരെ ഇടപെടൽ ? കുമളി...

0
കുമളി: യു.ഡി.എഫ് അധികാരത്തിൽ വന്നതോടെ കുമളിയിലെ വനംവകുപ്പ് ഓഫീസുകളില്‍ തന്നിഷ്ടം കാണിച്ച്...

രാജ്യത്ത് വാണിജ്യ – ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമുണ്ടാകും , പുതിയ വില ഉടൻ...

0
ന്യൂഡൽഹി : വാണിജ്യ സിലിണ്ടർ വിതരണത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കുമെന്ന വാർത്ത...

മുല്ലപ്പെരിയാർ സുരക്ഷ സമിതി : കേരള പ്രതിനിധിയെ ഉടൻ നിയമിക്കുമെന്ന് മന്ത്രി

0
കോട്ടയം : മുല്ലപ്പെരിയാർ സുരക്ഷ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ...

എസ് പി ദീപക്കിന് പകരം ‘ദീപക് ദേവ്’ പ്രതിയായി , എഫ്‌ഐആറിൽ പോലീസിന് വൻഅമളി

0
തിരുവനന്തപുരം : സത്യപ്രതിജ്ഞാ വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയറും ഡെപ്യൂട്ടി മേയറും...