നെയ്യാറ്റിൻകര ബസപകടം: കണ്ടക്‌ടറുടെ നില ഗുരുതരമായി തുടരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കുപറ്റിയ ഒരാളുടെ നില ഗുരുതരം. തലയ്ക്ക് പരിക്കു പറ്റിയ കെ.എസ്.ആർ.ടി.സി കണ്ടക്ടർ രാജേഷിന്റെ നിലയാണ് ഗുരുതരമായി തുടരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിലവിൽ മൂന്ന് പേർ ചികിത്സയിൽ കഴിയുന്നു. ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നു നാഗർകോവിലിലേക്കും നാഗർകോവിലിൽ നിന്നു തിരുവനന്തപുരത്തേക്കും സർവീസ് നടത്തിയ ഫാസ്റ്റ് ബസുകളാണ് കൂട്ടിയിടിച്ചത്. ഡ്രൈവർമാരായ അനിൽ കുമാർ, എം.എസ്.സുനി എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ ബസുകളുടെ മുൻഭാഗം പൂർണമായും തകർന്നിരുന്നു. രാജേഷിനെ കൂടാതെ കണ്ടക്ടർ ജി.ധന്യക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. അഗ്നിശമന സേനയെത്തി ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഡ്രൈവർമാരെയടക്കം പുറത്തെത്തിച്ചത്. മൂന്നുകല്ലിന്മൂട്ടിലിനു സമീപം വളവ് കഴിഞ്ഞെത്തുമ്പോഴായിരുന്നു അപകടം. റോഡിലെ വെളിച്ചക്കുറവും അപകടത്തിന് കാരണമായെന്നാണ് സൂചന.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീഷണിയില്‍ മലയാലപ്പുഴ ഗ്രാമം ; ആള്‍ത്താമസമില്ലാത്ത വീട് താവളമാക്കി നൂറുകണക്കിന് വവ്വാലുകള്‍

0
മലയാലപ്പുഴ: മലയാലപ്പുഴ ചേറാടിയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നൂറുകണക്കിന് വവ്വാലുകള്‍ കയറി കൂടിയത് ജനങ്ങളില്‍...

കീം പരീക്ഷാ ഫലം നാളെ ഉച്ചക്ക് ഒരു മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ്...

0
തിരുവനന്തപുരം : കേരള എൻജിനീയറിങ് - ഫാർമസി പ്രവേശന പരീക്ഷയുടെ ഫലം...

കോന്നിയില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സ്ഥാപിച്ച സിഗ്നല്‍ സംവിധാനം അശാസ്ത്രീയമെന്ന് യാത്രക്കാര്‍

0
കോന്നി: നിരന്തരം അപകടങ്ങള്‍ നടക്കുന്ന കോന്നി സെന്‍ട്രല്‍ ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സ്ഥാപിച്ച...

കുട്ടനാടിനെയും വള്ളംകളി പ്രേമികളെയും അപമാനിച്ചു , മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് മൂലം വള്ളംകളി ജലോത്സവ...

0
ആലപ്പുഴ : കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് മൂലം വള്ളംകളി...