കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ സുബ്രത മുഖര്‍ജി (75) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. പഞ്ചിമ ബംഗാള്‍ പഞ്ചായത്ത് മന്ത്രിയാണ്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒക്ടോബര്‍ 25നാണ് സുബ്രത മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. വ്യാഴാഴ്ച രാത്രിയാണ് മരണം.
തനിക്കു വ്യക്തിപരമായി വളരെ വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് മരണത്തില്‍ അനുശോചിച്ച് മമതാ ബാനര്‍ജി പറഞ്ഞു. അര്‍പ്പണബോധമുള്ള പാര്‍ട്ടി നേതാവായിരുന്നു അദ്ദേഹം. സുബ്രത മുഖര്‍ജി ഇനി നമ്മളോടൊപ്പം ഇല്ല എന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും മമത പറഞ്ഞു.