Wednesday, January 1, 2025 1:36 am

കൊവിഡ് രോഗികള്‍ക്ക് ഇനി ഗുളികയും ; ബ്രിട്ടണ്‍ അനുമതി നല്‍കി

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍ : കൊവിഡ് ബാധിച്ചവര്‍ക്ക് നല്‍കാനുള്ള ഗുളികയുടെ ഉപയോഗത്തിന് ബ്രിട്ടണ്‍ അനുമതി നല്‍കി. കൊവിഡ് ലക്ഷണമുള്ളവര്‍ക്ക് ദിവസം രണ്ടുനേരം നല്‍കാവുന്ന ഗുളികയ്ക്കാണ് ബ്രിട്ടീഷ് മെഡിസിന്‍ റെഗുലേറ്റര്‍ അനുമതി നല്‍കിയത്. അമേരിക്കന്‍ ഫാര്‍മ കമ്പനി നിര്‍മ്മിക്കുന്ന ‘മോള്‍നുപിരവിര്‍’ എന്ന ആന്‍റിവൈറല്‍ ഗുളികയ്ക്കാണ് അനുമതി. ലോകത്ത് ആദ്യമായാണ് ഒരു ആന്റി വൈറല്‍ ഗുളിക കൊവിഡ് ചികില്‍സയ്ക്കായി ഉപയോഗിക്കാന്‍ അനുമതി ലഭിക്കുന്നത്.

കൊവിഡ് ചികില്‍സ രംഗത്ത് വലിയ മാറ്റം ഈ ഗുളികയുടെ ഉപയോഗം വരുത്തുമെന്നാണ് ബ്രിട്ടീഷ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവേദ് പറയുന്നത്. ഫ്ലൂചികില്‍സയ്ക്കായി വികസിപ്പിച്ച ഈ മരുന്ന് കൊവിഡ് രോഗികളുടെ എണ്ണം പകുതിയായി കുറയ്ക്കുമെന്ന കണ്ടെത്തലാണ് ഇത്തരം ഒരു തീരുമാനത്തിന് പിന്നില്‍. ലക്ഷണമുള്ളവര്‍ ഈ ഗുളിക ഉപയോഗിക്കുന്നത് അവര്‍ക്ക് ആശുപത്രി വാസം ഒഴിവാക്കാന്‍ കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേ സമയം രോഗലക്ഷണം കാണിച്ചു തുടങ്ങി അഞ്ചു ദിവസത്തിനുള്ളില്‍ ഈ മരുന്ന് കഴിക്കുന്നതാണ അഭികാമ്യം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

അമേരിക്കന്‍ ഫാര്‍മ കമ്പനി എംഎസ്ഡിയാണ് ഈ ഗുളിക നിര്‍മ്മിക്കുന്നത്. അംഗീകാരം ലഭിച്ചതോടെ ഇവര്‍ക്ക് വലിയ ഓര്‍ഡറാണ് ബ്രിട്ടണ്‍ നല്‍കിയിരിക്കുന്നത്. നവംബര്‍ മാസത്തില്‍ മാത്രം 4,80,000 കോഴ്സ് ‘മോള്‍നുപിരവിര്‍’ ബ്രിട്ടനില്‍ ലഭ്യമാകും. അതേ സമയം ആശുപത്രികളിലെ ഡോക്ടര്‍മാര്‍ നിശ്ചയിച്ചാല്‍ മാത്രമേ ഒരു രോഗിക്ക് ഇത് ഉപയോഗിക്കാന്‍ സാധിക്കൂ. ബ്രിട്ടന് പുറമേ അമേരിക്ക, ഓസ്ട്രേലിയ, സിംഗപ്പൂര്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളും ഈ ഗുളിക വാങ്ങുവാന്‍ നിര്‍മ്മാതാക്കളുമായി കരാര്‍ ഉണ്ടാക്കിയെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേ സമയം ഫെസര്‍, റോഷ പൊലുള്ള ഫാര്‍മ കമ്പനികളും കൊവിഡിനെതിരായ ഗുളിക വികസിപ്പിക്കാനുള്ള അവസാനഘട്ടത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. വന്‍രാജ്യങ്ങള്‍ക്ക് പുറമേ ലോകത്തിലെ ദരിദ്ര രാജ്യങ്ങള്‍ക്കും, വികസ്വര രാജ്യങ്ങള്‍ക്കും ഈ ആന്‍റി വൈറല്‍ ഗുളിക നല്‍കാന്‍ നിര്‍മ്മാതാക്കളായ മെറിക്ക് ആന്റ്  റിഡ്ജ്ബാക്ക് കരാര്‍ ഉണ്ടാക്കും. റോയിലിറ്റി ഇല്ലാതെയായിരിക്കും 105 ഓളം രാജ്യങ്ങള്‍ക്ക് ഈ ഗുളിക വിതരണം നടത്തുക എന്നാണ് റിപ്പോര്‍ട്ട്. ഈ രാജ്യങ്ങളിലെ അനുമതി ലഭിച്ച ശേഷമായിരിക്കും ഇത്.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഒരു പുതിയ വർഷം, ഒരു പുതിയ അധ്യായം ; എല്ലാ വായനക്കാർക്കും പത്തനംതിട്ട മീഡിയയുടെ...

0
2024 വിടപറയുകയും 2025 ആരംഭിക്കുകയും ചെയ്യുമ്പോൾ ഈ മാറ്റം നിങ്ങൾക്കും നിങ്ങളുടെ...

കേരളത്തിന്റെ ഡിജിറ്റല്‍ മുന്നേറ്റങ്ങള്‍ ; കെ-സ്മാര്‍ട്ട്, കെഫോണ്‍ എന്നിവയെ അഭിനന്ദിച്ച് പ്രമോദ് വര്‍മ്മ

0
തിരുവനന്തപുരം: ഡിസംബര്‍ 31, 2024: ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെയും (ഐ.കെ.എം) കെ-സ്മാര്‍ട്ടിന്റെയും...

കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡക്കർ സർവീസ് ഉദ്ഘാടനം ചെയ്തു

0
ഇടുക്കി: കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡക്കർ സർവീസ് ഉദ്ഘാടനം ചെയ്തു....

തിരുവനന്തപുരം നഗരത്തിൽ ബൈക്ക് യാത്രികൻ പ്രൈവറ്റ് ബസ് കയറി മരിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ബൈക്ക് യാത്രികൻ പ്രൈവറ്റ് ബസ് കയറി മരിച്ചു....