കൊല്‍ക്കത്ത: ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിന് എതിരായ ലൈംഗികാരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങി ബംഗാള്‍ രാജ്ഭവന്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സമ്മതിക്കുന്നില്ലെന്നാണ് പോലീസ് വാദം. ഇതെത്തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പൊതുജനങ്ങളെ കാണിക്കാന്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് നിര്‍ദേശം നല്‍കിയത്. ‘സച്ച് കെ സാമ്നെ’ എന്ന പരിപാടി വഴി പൊതുജനങ്ങള്‍ക്ക് ദൃശ്യങ്ങള്‍ ലഭ്യമാക്കുമെന്നാണ് രാജ്ഭവന് അറിയിച്ചത്. വ്യാഴാഴ്ച രാവിലെ 11.30ന് രാജ്ഭവനില്‍ മുന്നിലാണ് പ്രദര്‍ശനം. ദൃശ്യങ്ങള്‍ കാണേണ്ടവര്‍ ഇമെയില്‍ വഴിയോ ഫോണ്‍ വഴിയോ രാജ്ഭവനെ ബന്ധപ്പെടണമെന്ന് അറിയിപ്പില്‍ പറയുന്നു.
ഇതുസംബന്ധിച്ച വിവരങ്ങളും രാജ്ഭവന് പുറത്തിറക്കിയിട്ടുണ്ട്. ആദ്യത്തെ നൂറു പേര്‍ക്കാണ് പ്രദര്‍ശനം കാണാന്‍ അനുമതി. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും പോലീസിനെയും ഒഴികെയുള്ളവരെ ദൃശ്യങ്ങള്‍ കാണിക്കുമെന്നാണ് രാജ്ഭവന് അറിയിച്ചു. ദൃശ്യങ്ങള്‍ ലഭ്യമാക്കുന്നില്ലെന്ന പോലീസിന്റെ ആരോപണത്തെ തുടര്‍ന്നാണ് നടപടി. ആനന്ദബോസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരിയാണ് പോലീസില്‍ പരാതി നല്‍കിയത്. രണ്ടു തവണ ഗവര്‍ണര്‍ അപമര്യാദയായി സ്പര്‍ശിച്ചുവെന്നാണ് പൊലീസില്‍ നല്കിയ പരാതി. ടെലിഫോണ്‍ റൂമില്‍ ജോലി ചെയ്യുന്ന യുവതി രാജ്ഭവന് വളപ്പിലെ ക്വാര്‍ട്ടേഴ്സിലാണ് താമസം.
കേരളത്തിലെ ഒരു മുൻനിര ഓൺലൈൻ വാർത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാർത്തകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതൽ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാർത്തകളും ഉടനടി നിങ്ങൾക്ക് ലഭിക്കും. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓൺലൈൻ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടിൽ നടക്കുന്ന വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയുമാകാം.
———————-
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റർ – 94473 66263, 85471 98263, 0468 2333033