കോല്‍ക്കത്ത: പ്രശസ്ത ബംഗാളി നടന് മനു മുഖര്‍ജി (90) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മൃണാള്‍ സെന്നിന്റെ നില് അകാഷര് നിചെ (1958) എന്ന ചിത്രത്തിലൂടെയായിരുന്നു മനു മുഖര്‍ജിയുടെ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. സത്യജിത് റേയുടെ ജോയ് ബാബ ഫെലുനാഥ്, ഗണാശത്രു എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് അദ്ദേഹം പ്രശംസ നേടിയത്. കുട്ടികളുടെ ഫാന്റസി ചിത്രമായ പതല്ഘറിലെ അഭിനയ മികവിന് നിരൂപക പ്രശംസയും ലഭിച്ചിരുന്നു.
മനു മുഖര്‍ജിക്ക് ഭാര്യയും രണ്ട് പെണ്മക്കളുമുണ്ട്.