കൊല്‍ക്കത്ത: ബി.ജെ.പി നേതാക്കളുടെ കൊലവിളിയില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബംഗാളിലെ പ്രശസ്ത നടി സുഭദ്ര മുഖര്‍ജി. 2013 ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന ഇവര്‍ നിലവിലെ സംഭവ വികാസങ്ങളില്‍ നീരസം പ്രകടിപ്പിച്ചാണ് രാജിവെച്ചത്. ജനങ്ങളുടെ മതം ചോദിക്കുന്നതും വെറുപ്പ് പ്രചരിപ്പിക്കുന്നതും പാര്‍ട്ടിയുടെ ആശയമല്ല. പല പ്രാവശ്യം ചിന്തിച്ചാണ് ഞാന്‍ രാജിവച്ചത്’- സുഭദ്ര മുഖര്‍ജി പറഞ്ഞു.
വെടിവയ്ക്കണം എന്ന് പരാമര്‍ശം നടത്തിയ ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറിനെയും ഡല്‍ഹിയില്‍ കലാപത്തിന് ആഹ്വാനം ചെയ്ത കപില്‍ മിശ്രയെയും പരാമര്‍ശിച്ചായിരുന്നു സുഭദ്രയുടെ രാജി. ഇവരുള്ള പാര്‍ട്ടിയില്‍ തുടരാനാവില്ലെന്ന് സുഭദ്ര പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന് രാജിക്കത്ത് നല്‍കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. അത് സ്വീകരിച്ചില്ലെങ്കില്‍ നേരിട്ടുപോയി കത്ത് നല്‍കുമെന്നും അവര്‍ പറഞ്ഞു.