പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിലേക്ക് കടന്ന ബംഗാളി യുവാവ് റിമാൻഡിൽ

For full experience, Download our mobile application:
Get it on Google Play

നാദാപുരം : ബംഗാളിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിലേക്ക് കടന്ന യുവാവ് റിമാൻഡിലായി. കല്ലാച്ചി ഐശ്വര്യ ക്വാർട്ടേഴ്സിൽ താമസക്കാരനും പശ്ചിമബംഗാൾ 24 ഫർഗാന ജില്ലക്കാരനുമായ അബാസുദ്ദീൻ മണ്ഡൽ (31) ആണ് റിമാൻഡിലായത്. ഭാര്യയും രണ്ട് മക്കളുമുള്ള പ്രതി നാട്ടിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കല്ലാച്ചിയിലെ സ്വകാര്യ ക്വാർട്ടേഴ്സിൽ താമസിച്ചുവരുകയായിരുന്നു. ബന്ധുക്കൾ ദേശീയ ബാലാവകാശ കമീഷനും പോലീസിനും പരാതി നൽകിയിരുന്നു.

തുടർന്ന് ബംഗാൾ പോലീസ് ഇവർ കേരളത്തിൽ ഉണ്ടെന്നവിവരം കോഴിക്കോട് റൂറൽ എസ്.പിക്കും ജില്ല ബാലാവകാശ കമീഷനും കെമാറുകയായിരുന്നു. എസ്.പി യുടെ നിർദേശപ്രകാരം നാദാപുരം പോലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് വെള്ളിയാഴ്ച വൈകീട്ട് കല്ലാച്ചിയിൽ ഇവർ താമസിക്കുന്ന ഐശ്വര്യ ക്വാർട്ടേഴ്സിൽനിന്ന് പിടികൂടിയത്. പെൺകുട്ടിയെ വെള്ളിമാട്കുന്ന് ജുവൈനൽ ഹോമിലേക്ക് മാറ്റി. മണ്ഡൽ വർഷങ്ങളായി ഇവിടെ കൂലിപ്പണി എടുത്തുവരുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...