ചേര്‍ത്തലയിലും പരിസരപ്രദേശങ്ങളിലും കവര്‍ച്ച സംഘങ്ങള്‍ വിലസുന്നു ; തിരുവിഴയില്‍ സ്ത്രീയുടെ മാല പൊട്ടിച്ചു കൊണ്ടു പോയി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ചേര്‍ത്തല തിരുവിഴ, അരീപറമ്പ് ഭാഗങ്ങളില്‍ ഭീതി പരത്തി കവര്‍ച്ചാ സംഘം. ശനിയാഴ്ച പുലര്‍ച്ചെ വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്നു. നിരവധി വീടുകളില്‍ കവര്‍ച്ചശ്രമവും ഉണ്ടായി. കവര്‍ച്ചാ സംഘത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. വിജയപുരം കാര്‍ത്തികേയന്റെ വീട്ടിലും പട്ടേക്കാട്ട് യമുനയുടെ വീട്ടിലും കവര്‍ച്ച സംഘമെത്തി അടുക്കള വാതില്‍ തകര്‍ത്തു. എന്നാല്‍ വീട്ടുകാര്‍ ഉണര്‍ന്നതോടെ കവര്‍ച്ച നടത്താനായില്ല.

തുടര്‍ന്ന് തിരുവിഴ ഭാഗത്തെത്തിയ മോഷ്ടാക്കള്‍ ചൂഴനാട് ശാന്തകുമാറിന്റെ ഭാര്യയുടെ മാല പൊട്ടിച്ചെടുത്ത് കടന്നു. ചേര്‍ത്തല അരീപ്പറമ്പ് ഭാഗത്ത് ഗിരികുമാര്‍, ശിവദാസന്‍, മംഗളാനന്ദന്‍ എന്നിവരുടെ വീടുകളിലാണ് മോഷ്ടാക്കള്‍ ആദ്യമെത്തിയത്. കുറവംതറ പവിത്രന്റെ ഭാര്യ ലീലയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും, വിഫലമായി. ബലപ്രയോഗത്തിനിടെ ലീലയ്ക്ക് നേരിയ പരുക്കേറ്റു. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎസ്‌സി പരീക്ഷ ക്രമക്കേട് : ആദ്യകേസിൽ ‍തെളിവെടുപ്പ് പൂർത്തിയായി ; 2 ഉദ്യോഗസ്ഥർ പ്രതികളാകും

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ...

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...