കടുത്ത ജലക്ഷാമത്തിനൊപ്പം കൊടുംചൂടിൽ വലഞ്ഞ് ബെംഗലുരു; താപനില 36.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ബെംഗലുരു: കനത്ത ജലക്ഷാമത്തിനൊപ്പം രൂക്ഷമായ ചൂടാണ് ബെംഗലുരു നിവാസികളെ വലയ്ക്കുന്നത്. ബുധനാഴ്ച ബെംഗലുരുവിൽ രേഖപ്പെടുത്തിയ താപനില 36.6 ഡിഗ്രി സെൽഷ്യസ് ആണ്. ചൊവ്വാഴ്ച ഇത് 37.2 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. 2016ന് ശേഷമുള്ള ഏറ്റവും ചൂട് കൂടിയ ദിവസമായാണ് ഇതിനെ കാലാവസ്ഥാ വിദഗ്ധർ വിശദമാക്കുന്നത്. ബെംഗലുരുവിൽ ഇത്രയും രൂക്ഷമായ നിലയിൽ അന്തരീക്ഷ താപനില എത്തിയത് 2016ലായിരുന്നു. അന്ന് 39.2 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഉയർന്ന താപനില. കഴിഞ്ഞ 15 വർഷത്തിനിടയിലെ നാലാമത്തെ ഉയർന്ന താപനിലയും എട്ട് വർഷത്തിനിടയിലെ രണ്ടാമത്തെ ഉയർന്ന താപനിലയുമാണ് ബെംഗലുരുവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി അന്തരീക്ഷ താപനലി ഉയരുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ വിശദമാക്കുന്നത്.

ബെംഗലുരു അർബൻ, ബെംഗലുരു റൂറൽ, മാണ്ഡ്യ, തുംകൂർ, മൈസൂർ മേഖലകളിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ 2 ഡിഗ്രി സെൽഷ്യസ് അന്തരീക്ഷ താപനില ഉയരുമെന്നാണ് കാലാവസ്ഥാ വിഭാഗം പ്രവചിക്കുന്നത്. തീരപ്രദേശങ്ങളായ മംഗലുരുവിലും ഉഡുപ്പിയിലും അന്തരീക്ഷ താപനില ഉയരുമെന്നാണ് സൂചന. ഏപ്രിൽ രണ്ടാം വാരത്തിൽ ചെറിയ മഴ ലഭിച്ചേക്കുമെങ്കിലും ഈ വർഷം ഏപ്രിൽ മാസത്തിലെ ശരാശരി താപനില 37 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നാണ് സൂചന. മുൻ വർഷങ്ങളെ വച്ച് ചൂട് അസഹനീയമെന്നാണ് ബെംഗലുരു സ്വദേശികൾ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...