സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് ബിഹാറില്‍ ചിരാഗ് പാസ്വാന്‍റെ പാർട്ടിയിൽ കൂട്ടരാജി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ബിഹാറില്‍ ചിരാഗ് പാസ്വാന്‍റെ ലോക് ജനശക്തി പാര്‍ട്ടിയിൽ  (എല്‍ജെപി) കൂട്ടരാജി. സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച്  ജനറൽ സെക്രട്ടറിയും മുൻ മന്ത്രിമാരുമടക്കം 22 നേതാക്കള്‍ പാര്‍ട്ടിവിട്ടു. നിലവിൽ എൻഡിഎയുടെ ഘടക കക്ഷിയാണ് എൽജെപി. ചിരാഗ് പണം വാങ്ങി സീറ്റുകൾ വിറ്റെന്നാണ് ഇവരുന്നയിക്കുന്ന ആരോപണം. പാർട്ടിവിട്ട നേതാക്കൾ ഇൻഡ്യ മുന്നണിയെ പിന്തുണയ്ക്കും. പാർട്ടി പ്രവർത്തകർക്ക് സീറ്റ് നൽകാതെ പണം വാങ്ങി പുറത്തുള്ളവർക്ക് സീറ്റ് നല്കിയെന്ന് പാർട്ടി വിട്ട മുൻ എംപി രേണു കുശവാഹ പറഞ്ഞു. ഞങ്ങളുടെ കഠിനാധ്വാനത്താലാണ് പാർട്ടിക്ക് അഞ്ച് സീറ്റ് ലഭിച്ചത്. ഇതാണ് പണം നല്കി വിറ്റത്. ഇതിന് ബീഹാറിലെ ജനങ്ങൾ തെരെഞ്ഞെടുപ്പിൽ മറുപടി നല്കുമെന്നും അവർ പറഞ്ഞു. നാല്‍പ്പത് ലോക്‌സഭാ മണ്ഡലങ്ങളുള്ള ബിഹാറില്‍ അഞ്ച് സീറ്റുകളിലാണ് എല്‍ജെപി മത്സരിക്കുക. വൈശാലി, ഹാജിപുര്‍, സമസ്തിപുര്‍, ഖഗാരിയ, ജമുയി മണ്ഡലങ്ങളില്‍നിന്നാണ് ജനവിധി തേടുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...