ഏഴംകുളം : കോവിഡ് കാലത്ത് നിർത്തിയ കെ.എസ്.ആർ.ടി.സി.സർവീസ് പുനരാരംഭിച്ചില്ല. തീര്‍ത്തും ബുദ്ധിമുട്ടിലാണ് കിഴക്കുപുറത്തെ നാട്ടുകാർ. ഏഴംകുളം ഗ്രാമപ്പഞ്ചായത്തിലെ കടിക, കൈതപ്പറമ്പ്, കിഴക്കുപുറം പ്രദേശങ്ങളിലാണ് സർവീസ് നടത്തിക്കൊണ്ടിരുന്ന ബസ് നിർത്തിയതിൽ നാട്ടുകാർ ബുദ്ധിമുട്ടുന്നത്. കൊറോണ കാലത്ത് പ്രധാനമായും വരുമാനനഷ്ടം പറഞ്ഞാണ് ബസ് നിർത്തിയത്. ബസിന്റെ റൂട്ട് അടൂർനിന്ന് കൈതപ്പറമ്പ് വഴി തട്ടാരുപടി വന്ന് കൊട്ടാരക്കര വരെയായിരുന്നു. ഈ റൂട്ടിൽ വേറെ സ്വകാര്യ ബസുകൾ ഒന്നും സർവീസ് നടത്തുന്നില്ല. കൈതപ്പറമ്പ്, കിഴക്കുപുറം, കടിക പ്രദേശത്തുള്ളവർക്ക് ഏനാത്ത് എത്താനും അടൂരിലേക്ക് പോകാനും വളരെ ഉപകാരപ്രദമായിരുന്നു ഈ സർവീസ്.
——————————————-
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
ബസ് സര്‍വീസില്ല ; വലഞ്ഞ് കിഴക്കുപുറത്തെ നാട്ടുകാർ
RECENT NEWS
Advertisment



























