60 കാരനെ ഹണിട്രാപ്പിൽ കുരുക്കി 82 ലക്ഷം രൂപ തട്ടിയെടുത്തു

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: അറുപത് വയസുകാന്റെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ രണ്ട് സ്ത്രീകളെ ജയനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഭീഷണിപ്പെടുത്തിയ യുവതികളുടെ അക്കൗണ്ടിലേക്ക് 82 ലക്ഷം രൂപ അയച്ചുനല്‍കിയെങ്കിലും കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെയാണ് വയോധികന്‍ പോലീസിനെ സമീപിച്ചത്. 40 വയസ്സുള്ള അന്നമ്മ, സ്‌നേഹ എന്നിവരാണ് അറസ്റ്റിലായത്. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

തന്റെ ഒരു സുഹൃത്ത് മുഖേനയാണ് പരാതിക്കാരനായ വയോധികന്‍ അന്നമ്മയുമായി അടുപ്പത്തിലായതെന്ന് എഫ്ഐആറില്‍ പറയുന്നു. പണം ആവശ്യമുള്ളതിനാല്‍ സഹായിക്കാന്‍ ഒരു സുഹൃത്ത് തന്നോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. വയോധികനെ ആദ്യമായി കണ്ട അന്നമ്മ തന്റെ മകന് കാന്‍സര്‍ ബാധിതനാണെന്ന് പറഞ്ഞ് 5000 രൂപ ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷം മേയില്‍ അന്നമ്മ തന്നെ ഇലക്ട്രോണിക് സിറ്റിയിലെ ഒയോ ഹോട്ടലില്‍ കൊണ്ടുപോയി ബലമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുത്തിയെന്നാണ് പരാതിക്കാരന്‍ പറയുന്നത്. തുടര്‍ന്ന് അന്നമ്മ അവളുടെ സുഹൃത്തായ സ്‌നേഹയെ വയോധികന് പരിചയപ്പെടുത്തി. ഇതിന് പിന്നാലെ സ്‌നേഹ തനിക്ക് നിരവധി പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് പണം ആവശ്യപ്പെടാന്‍ തുടങ്ങി.

ഈ വര്‍ഷം ജൂണില്‍ അന്നമ്മയില്‍ നിന്ന് വയോധികന്റെ സ്വകാര്യ ചിത്രങ്ങള്‍ സ്നേഹ വാങ്ങി കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് കേസിന് ആസ്പദമായ സംഭവങ്ങളുടെ തുടക്കം. അപമാനം ഭയന്ന് വയോധികന്‍ 82 ലക്ഷം രൂപ അന്നമ്മയുടെ രണ്ട് വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് അയച്ചുനല്‍കി. സ്വകാര്യചിത്രങ്ങള്‍ കുടുംബത്തിന് അയച്ചുനല്‍കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികള്‍ 42 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. ഇതോടെയാണ് വയോധികന്‍ ജയാനഗര്‍ പോലീസില്‍ പരാതി നല്‍കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെബി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗതാഗത വകുപ്പ് അടിയന്തര നടപടിക്ക്...

0
തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ്...

തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനം നാളെ

0
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ ടിക്കറ്റ് നാളെ മുഖ്യമന്ത്രി...

പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് പരോക്ഷ മറുപടിയുമായി കെ എസ്...

0
തൃശൂർ: പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് പരോക്ഷ...

പ്രിയദർശിനി പദ്ധതി ; സ്വകാര്യ ബസ് മേഖലയ്ക്ക് ഉണ്ടായ പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ...

0
തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സ്വകാര്യ ബസ് മേഖലയ്ക്ക് ഉണ്ടായതായി ചൂണ്ടിക്കാട്ടുന്ന...