ഇന്ത്യൻ വിഭവങ്ങള്‍ പൊതുവെ വളരെ ‘സ്പൈസി’യാണെന്നാണ് അറിയപ്പെടാറ്. എരുവ് കൂടുതലാണെന്നത് മാത്രമല്ല ഈ ‘സ്പൈസി’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പല സ്പൈസുകളും ചേര്‍ത്ത് അവയുടെ ഗന്ധവും രുചിയുമെല്ലാം ചേര്‍ന്നതായിരിക്കും വിഭവങ്ങള്‍. ഇത്തരത്തില്‍ നമ്മളെപ്പോഴും ഉപയോഗിക്കുന്ന സ്പൈസുകളാണ് ഏലയ്ക്ക, ഗ്രാമ്പൂ, കറുവപ്പട്ട, കുരുമുളക്, ജീരകം എന്നിവയെല്ലാം. ഇതില്‍ ഏലയ്ക്കയ്ക്ക് ഒരു പ്രത്യേകതയുള്ളത് എന്താണെന്ന് വെച്ചാല്‍ ഇത് എരുവുള്ള വിഭവങ്ങളിലും മധുരമുള്ള വിഭവങ്ങളിലും ഒരുപോലെ ഫ്ളേവറിന് വേണ്ടി ചേര്‍ക്കാറുണ്ട്. എന്തായാലും മറ്റ് സ്പൈസുകളെ പോലെ തന്നെ ഏലയ്ക്കയും ആരോഗ്യത്തിന് നല്ലതാണെന്നാണ് പല റിപ്പോര്‍ട്ടുകളും പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഏലയ്ക്ക കഴിക്കുന്നത് കൊണ്ടുള്ള ചില ആരോഗ്യഗുണങ്ങള്‍ ഒന്നറിയാം.
ദഹനം
ദഹനരസങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കാനും അതുവഴി ദഹനം എളുപ്പത്തിലാക്കാനും ഏലയ്ക്ക സഹായിക്കുന്നു. ഗ്യാസ്, വയര്‍ വീര്‍ത്തുകെട്ടല്‍, ദഹനക്കുറവ് മൂലമുണ്ടാകുന്ന വയറുവേദന എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളകറ്റുന്നതിനും ഏലയ്ക്ക സഹായിക്കുന്നു.
വായ്‍നാറ്റം
പലര്‍ക്കും വായ്‍നാറ്റം വലിയ രീതിയില്‍ ആത്മവിശ്വാസപ്രശ്നമുണ്ടാക്കാറുണ്ട്. ഇതിന് നല്ലൊരു പരിഹാരമാണ് ഏലയ്ക്ക. ഏലയ്ക്ക് കുറച്ച് ചവയ്ക്കുന്നത് വായ്‍നാറ്റം നല്ലരീതിയില്‍ കുറയ്ക്കും. ചിലര്‍ ഇങ്ങനെ ഏലയ്ക്ക ചെറിയ പാത്രത്തിലാക്കി എപ്പോഴും കൂടെ സൂക്ഷിക്കാറുണ്ട്.
രോഗപ്രതിരോധം
പല അണുബാധകളെയും ആരോഗ്യപ്രശ്നങ്ങളെയും ചെറുക്കാൻ നമ്മെ സഹായിക്കുന്നതിനും ഏലയ്ക്കക്ക് കഴിയും. വാതരോഗം, ആസ്ത്മ, വിവിധ ബാക്ടീരിയില്‍ അണുബാധകള്‍ എന്നിവയെല്ലാം ചെറുക്കുന്നതിന് ഇത്തരത്തില്‍ ഏലയ്ക്ക നമുക്ക് സഹായകമാകുന്നു.
മാനസികാരോഗ്യത്തിന്…
നമ്മുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഏലയ്ക്ക ചെറിയ പങ്ക് വഹിക്കുന്നു. സ്ട്രെസ് അകറ്റാനാണ് കാര്യമായും ഏലയ്ക്ക സഹായിക്കുന്നത്. ഇതുവഴി ഉത്കണ്ഠയ്ക്ക് ആശ്വാസമാകാും മൂഡ് പെട്ടെന്ന് നല്ലതാക്കാനുമെല്ലാം ഏലയ്ക്ക ചെറിയ രീതിയില്‍ സഹായിക്രുന്നു.
ബിപി
ബിപി അഥവാ രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചുനിര്‍ത്തുന്നതിനും ഏലയ്ക്ക നമ്മെ സഹായിക്കുന്നു. ഇതിന് ഏലയ്ക്ക പതിവായി തന്നെ കഴിക്കണം.
എങ്ങനെ കഴിക്കണം?
ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയോ, ചായ തയ്യാറാക്കി കഴിക്കുകയോ ചെയ്യാം. അതുപോലെ ജ്യൂസുകളോ സ്മൂത്തികളോ എല്ലാം തയ്യാറാക്കുമ്പോള്‍ ഇതിലും ഏലയ്ക്ക ചേര്‍ക്കാം. ഇവയ്ക്ക് പുറമെ സാധാരണഗതിയില്‍ നമ്മള്‍ തയ്യാറാക്കുന്ന വെജ്- നോണ്‍ വെജ് വിഭവങ്ങളിലും പലഹാരങ്ങളിലുമെല്ലാം അഭിരുചിക്ക് അനുസരിച്ച് ഏലയ്ക്ക ചേര്‍ക്കാവുന്നതാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































