നാടിന്‍റെ അറിയപ്പെടാത്ത ചരിത്രം തേടി വെച്ചൂച്ചിറയിൽ യാതന സ്‌മൃതി യാത്രയോടെ സ്വാതന്ത്ര്യ ദിനാഘോഷം

For full experience, Download our mobile application:
Get it on Google Play

റാന്നി : വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിന്‍റെനേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി  യാതന സ്‌മൃതി യാത്ര സംഘടിപ്പിച്ചു.  കുട്ടികളുടെ നേതൃത്വത്തിൽ തമസ്കരിക്കപ്പെട്ട ചരിത്രം തേടിയുള്ള യാത്രയിൽ വെച്ചൂച്ചിറയിൽ പുനരധിവസിപ്പിക്കപ്പെട്ട അൻപതോളം സ്വാതന്ത്ര്യ സമര സേനാനികളുടെ ചരിത്രം തേടിയുള്ള യാത്രക്കാണ് തുടക്കമായത്. വെച്ചൂച്ചിറയിൽ നിന്നും ആരംഭിച്ച യാതന സ്‌മൃതി യാത്ര നിരവ് യാതന കോളനിയിലാണ് സമാപിച്ചത്. സ്വാതന്ത്ര്യ സമര സേനാനി ഐ. എൻ. എ. സമര ഭടൻ കെ. രാഘവൻ പിള്ളയുടെ ഭാര്യ വി. ആർ. ദേവകിയമ്മയെ ആദരിക്കുകയും യാതന സ്‌മൃതി യാത്രയ്ക്കുള്ള പതാക ദേവകിയമ്മയിൽ നിന്നും കുട്ടികൾ ഏറ്റു വാങ്ങുകയും ചെയ്തു.

വിദ്യാലയത്തിൽ സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ ദേശീയ പതാകയുയർത്തി. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് പൊന്നമ്മ ചാക്കോ യാതന സ്‌മൃതി യാത്രയ്ക്ക് കൊടി വീശി. ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ രാജി വിജയകുമാർ, ഷാജി കൈപ്പുഴ, ടി കെ രാജൻ, ടി കെ സാജു, വിമുക്ത ഭട കോളനി സെക്രട്ടറി ജി. മനോജ്‌ കുമാർ, പി.ടി.എ പ്രസിഡന്‍റ് ഷൈനു ചാക്കോ, മദർ പി ടി എ പ്രസിഡന്‍റ് ഷൈനി ജോർജ്, ആഷിക് പീടികപ്പറമ്പിൽ, അനസ് പി ജെയ്‌മോൻ, ഇമ്മാനുവൽ ഐയ്പ് വർഗീസ്, ഹന്ന തോമസ്, ക്രിസ്റ്റീന തോമസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാലയാങ്കണത്തിൽ നിന്നും പുറപ്പെട്ട യാതന സ്‌മൃതി യാത്ര വെച്ചൂച്ചിറ, നൂറോക്കാട് ഗേറ്റ്, നെല്ലിശ്ശേരിപ്പാറ വഴി യാതന കോളനിയിൽ സമാപിച്ചു.

കുട്ടികളും രക്ഷിതാക്കളും അടങ്ങിയ 300 അംഗ സംഘം നാല് കിലോ മീറ്റർ ദൂരം കാൽ നടയായി സഞ്ചാരിച്ചാണ് യാതന കോളനിയിൽ എത്തിയത്. നാട്ടുകാരുടെ നേതൃത്വത്തിൽ യാത്രയ്ക്ക് നൂറോക്കാട് ഗേറ്റ്, നെല്ലിശ്ശേരിപ്പാറ, പ്ലാവേലി നിരവ് എന്നിവിടങ്ങളിൽ സ്വീകരണമൊരുക്കിയിരുന്നു. യാതന കോളനിയിലെത്തിയ യാത്രയെ സ്വാതന്ത്ര്യ സമര സേനാനികളുടെ പിൻമുറക്കാരായ കുടുംബാംഗങ്ങളും നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. സ്വാതന്ത്ര്യ സമര സേനാനി അന്തനാട്ട് രാമൻ നായരുടെ കുടുംബാംഗങ്ങളായ ലീലാവതി, ഓമനയമ്മ, വത്സല കുമാരി, ഉഷാമണിയമ്മ, സദാനന്ദൻ നായർ, ആർ. നന്ദകുമാർ എന്നിവരെ ആദരിച്ചു. യാതന കോളനിയിൽ അവശേഷിക്കുന്ന സ്വാതന്ത്ര്യ സമര സേനാനികളുടെ ഏക കുടുംബമാണ് ഇത്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ബ്രിട്ടീഷ് പട്ടാളത്തിന്‍റെ ക്രൂര പീഡനങ്ങൾക്ക് ഇരയായ സ്വാതന്ത്ര്യ സമര സേനാനികളെ പുനരാധിവസിപ്പിക്കുവാൻ സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഗവണ്മെന്റ് നൽകിയതാണ് യാതന കോളനി. ഒരു കുടുംബത്തിന് അഞ്ച് ഏക്കർ ഭൂമി വീതമാണ് നൽകിയത്.

കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50 കുടുംബങ്ങൾക്കാണ് വെച്ചൂച്ചിറയിൽ 1950 ൽ ഭൂമി അനുവദിച്ചത്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് യാതന അനുഭവിച്ചവർ എന്നർത്ഥത്തിൽ ഈ പ്രദേശം പിന്നീട് യാതന കോളനി എന്നാണ് അറിയപ്പെട്ടത്. യാതന കോളനിയിലെത്തിയ സ്വാതന്ത്ര്യ സമര സേനാനികളായ ആരും തന്നെ ഇന്ന് ജീവിച്ചിരിപ്പില്ല. പിൻ തലമുറയിൽ പെട്ട പലരും സ്ഥലം മറ്റുള്ളവർക്ക് കൈ മാറി ഇവിടം വിട്ടു പോകുകയും ചെയ്തു. ഇപ്പോൾ ഇതിൽ ഉൾപ്പെട്ട ഒരു കുടുംബത്തിലെ പിൻഗാമികൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് സ്കൂളിന്‍റെ നേതൃത്വത്തിൽ അത്രയൊന്നും അറിയപ്പെടാത്ത ചരിത്രം തേടിയുള്ള യാത്രയായിരുന്നു ആഗസ്റ്റ് 15 ന് സംഘടിപ്പിച്ച യാതന സ്‌മൃതി യാത്ര.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപ്രഖ്യാപിത പവർ കട്ട് ; വൈറ്റില കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ

0
വൈറ്റില : നാലുദിവസമായി തുടരുന്ന അപ്രഖ്യാപിത പവർ കട്ടിൽ പ്രതിഷേധിച്ച് ശനിയാഴ്ച...

രമ്യാ ഹരിദാസ് ഉൾപ്പെട്ട കയ്യാങ്കളി : ഒതുക്കിത്തീർക്കാൻ പാർട്ടി ശ്രമം ; കെപിസിസിക്ക്...

0
തിരുവനന്തപുരം : ചിറയിൻകീഴിൽ വെള്ളിയാഴ്ച രാത്രി രമ്യാ ഹരിദാസ് എം.എൽ.എ.യും ജില്ലാപ്പഞ്ചായത്തംഗം...

ചരിത്രമെഴുതി ജർമ്മൻ ബഹിരാകാശ സ്റ്റാർട്ടപ്പ് : ഇസാർ എയറോസ്പേസിന്റെ റോക്കറ്റ് വിക്ഷേപണം വിജയം

0
ബെർലിൻ: യൂറോപ്യൻ ഭൂഖണ്ഡത്തിനുള്ളിൽ നിന്നുള്ള ആദ്യത്തെ വിജയകരമായ ഓർബിറ്റൽ ബഹിരാകാശ വിക്ഷേപണം...

നേപ്പാളിലെ മിന്നൽ പ്രളയത്തിന് പിന്നാലെ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിന് പിന്നാലെ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. 5,000-ത്തിലധികം...