നെറ്റ്ഫ്ലിക്സും ആമസോണും ചാറ്റ്ജിപിടി പോലെയുള്ള എഐ സാങ്കേതികവിദ്യയിൽ വിദഗ്ധരെ നിയമിക്കാൻ ഒരുങ്ങുന്നു. പ്രതിവർഷം 7 കോടി രൂപ വരെയാണ് ശമ്പളം വാഗ്‌ദാനം ചെയ്തിരിക്കുന്നത്. എഐ പലരുടെയും തൊഴിൽ നഷ്ടത്തിന് കാരണമായേക്കാം എന്ന ചർച്ചയ്ക്കിടയിലാണ് എഐ മേഖലയിലെ ജോലി സാദ്ധ്യതകൾ ചർച്ചയാകുന്നത്. ഈ മേഖലയിൽ വൈദഗ്ധ്യമുള്ളവർക്ക് നല്ല ശമ്പളമുള്ള സ്ഥാനങ്ങളിൽ അവസരങ്ങളുമുണ്ട്. എഐ അടിസ്ഥാനമാക്കിയുള്ള തൊഴിലുകൾ ഇപ്പോൾ യുഎസിൽ ലഭ്യമാണ്.
നെറ്റ്ഫ്ലിക്സിന്റെ വെബ്സൈറ്റിൽ മെഷീൻ ലേണിംഗ് പ്ലാറ്റ്ഫോം പ്രൊഡക്റ്റ് മാനേജർക്കുള്ള ജോലി പരസ്യം ചെയ്തിട്ടുണ്ട്. മെഷീൻ ലേണിംഗ് പ്ലാറ്റ്‌ഫോമിന്റെ തന്ത്രപരമായ വളർച്ചയ്ക്കും അതിന്റെ വിജയം വിലയിരുത്തുന്നതും ഈ ജോലിയിൽ ഉൾപ്പെടുന്നു. കാലിഫോർണിയയിലെ ഓഫീസിൽ നിന്നോ റിമോട് ഏരിയയിലോ നിന്ന് ജോലി ചെയ്യാം. ജോലിക്ക് പ്രതിവർഷം $300,000 മുതൽ $900,000 വരെ ശമ്പളം വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ കോളേജ് ബിരുദം ആവശ്യമില്ല.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിൽ വൈദഗ്ധ്യമുള്ള വ്യക്തികളെ ആമസോണും നിയമിക്കുന്നുണ്ട്. അപ്ലൈഡ് സയൻസിലും ജനറേറ്റീവ് എഐയിലും സ്പെഷ്യലൈസ് ചെയ്ത സീനിയർ മാനേജർ തസ്തികയിലേക്കുള്ള ജോലി അവസരം അടുത്തിടെയാണ് ആമസോൺ പരസ്യപ്പെടുത്തിയത്. ശാസ്ത്ര ഗവേഷണത്തിലും എഐ സാങ്കേതിക വിദ്യകളുടെ പ്രയോഗത്തിലും വിദഗ്ധരുടെ ഒരു ടീമിനെ അവർ നയിക്കും. കൂടാതെ എഐ അൽഗോരിതം ഉപയോഗിച്ച് പുതിയ വിഷ്വൽ ഉള്ളടക്കം സൃഷ്ടിക്കുന്നത് ഉൾപ്പെടുന്ന ജനറേറ്റീവ് ഇമേജറികളും വീഡിയോകളും ഇതിൽ ഉൾപ്പെടുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































