തമിഴ്‌നാടും കര്‍ണാടകവും കേരളവുമായുള്ള അതിര്‍ത്തികള്‍ അടച്ചു ; ബെംഗളൂരുവിലേക്കുള്ള കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ ഇന്നുകൂടി മാത്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കെഎസ്‌ആര്‍ടിസി ബെംഗളൂരുവിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തുന്നു. ഇന്ന് രാത്രി ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകള്‍ കൂടി നടത്തിയതിന് ശേഷം സര്‍വീസ് നിര്‍ത്തും. കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തമിഴ്‌നാടും കര്‍ണാടകയും നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് തീരുമാനം.

തമിഴ്‌നാടും കര്‍ണാടകവും കേരളവുമായുള്ള അതിര്‍ത്തികള്‍ അടച്ചു. കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കടത്തിവിടില്ല. അതിര്‍ത്തിയില്‍ വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമാണ് യാത്രക്കാരെ തമിഴ്‌നാട് കടത്തിവിടുന്നത്. തമിഴ്‌നാടിന്റെ വാഹനങ്ങളില്‍ യാത്ര തുടരാനാണ് നിര്‍ദേശിക്കുന്നത്. കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്കുള്ള വാഹനങ്ങള്‍ക്ക് ഗുണ്ടല്‍പേട്ട്, ബാവലി, കുട്ട ചെക്ക് പോസ്റ്റുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാവശ്യക്കാരെ മാത്രം കടത്തിവിടും. കെഎസ്‌ആര്‍ടിസി അടക്കമുള്ള ബസുകളെ 31 വരെ കടത്തിവിടില്ലെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...