കോവിഡ് 19 : മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ബജറ്റ് ഓണ്‍ലൈനില്‍

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ബജറ്റ് സമ്മേളനം കോവിഡ് 19പ്രതിരോധ മുന്‍കരുതലിന്റെ ഭാഗമായി വെബ്കാസ്റ്റിംഗിലൂടെ ജനങ്ങളിലെത്തിച്ചു. രാവിലെ 11.30ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് 2020-2021 വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സമ്മേളനം ക്രമീകരിച്ചത്.
ജനപ്രതിനിധികളും ജീവനക്കാരും മാത്രമാണ് പങ്കെടുത്തത്. ഹാളില്‍ എത്തിയവരുടെ കൈകള്‍ സാനിറ്റെസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കി. ഒരുമീറ്റര്‍ അകലത്തില്‍ ക്രമീകരിച്ച കസേരകളിലാണ് എല്ലാവരും ഇരുന്നത്.
വേദിയില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, സെക്രട്ടറി എന്നിവര്‍ക്ക് മാത്രമാണ് ഇരിപ്പിടം ഒരുക്കിയത്. അതും ഒരു മീറ്റര്‍ അകലം പാലിച്ചായിരുന്നു. ഈശ്വര പ്രാര്‍ഥന, സ്വാഗതം എന്നിവയ്ക്ക് ശേഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബജറ്റ് പ്രസംഗം നടത്തി. പിന്നീട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബജറ്റ് പത്രിക അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞുകോശി പോള്‍ ആശംസകള്‍ നേര്‍ന്നു.
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് ഇമ്മാനുവേല്‍, സെക്രട്ടറി പി.കെ. ജയന്‍ എന്നിവര്‍ പ്രസംഗിച്ചു. 45 മിനിറ്റു കൊണ്ട് സമ്മേളനം അവസാനിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...