ഐസലേഷന് പെരുനാട്‌ കാര്‍മല്‍ എന്‍ജിനീയറിംഗ് കോളജ് വിട്ടുനല്‍കാന്‍ ധാരണ

For full experience, Download our mobile application:
Get it on Google Play

പെരുനാട്‌ : കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യമുണ്ടായാല്‍ ഐസലേഷനുവേണ്ടി പെരുനാട് കാര്‍മല്‍ എന്‍ജിനീയറിംഗ് കോളജ് വിട്ടുനല്‍കാന്‍ ധാരണയായി. ഏതെങ്കിലും സാഹചര്യത്തില്‍ രോഗികളുടെ എണ്ണം കൂടിയാല്‍ കരുതലിന്റെ ഭാഗമായി ഐസലേഷന്‍ വാര്‍ഡുകള്‍ ഇവിടെ പ്രവര്‍ത്തിപ്പിക്കാനാകും. ബിലീവേഴ്സ് ചര്‍ച്ച് തലവന്‍ കെ.പി യോഹന്നാന്‍ മെത്രാപ്പോലീത്ത, അഡ്മിനിസ്ട്രേറ്റര്‍ ഫാ.സിജോ പന്തപ്പള്ളി എന്നിവരുമായി രാജു എബ്രഹാം എംഎല്‍എ നടത്തിയ ചര്‍ച്ചയിലാണ് കോളജ് വിട്ടുനല്‍കാന്‍ തീരുമാനമായത്.

എംഎല്‍എയെ യോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, ധനകാര്യ മന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി ആര്‍.അജിത്ത് കുമാര്‍, കാര്‍മല്‍ എന്‍ജിനീയറിംഗ് കോളജ് മാനേജര്‍ ഫാ.വില്യംസ്, കാമ്പസ് അഡ്മിനിസ്ട്രേറ്റര്‍ ടി.പി തോമസ്, റോബിന്‍ കെ. തോമസ് എന്നിവര്‍ കോളജ് സന്ദര്‍ശിച്ച് അടിസ്ഥാനസൗകര്യങ്ങള്‍ വിലയിരുത്തി. ഹോസ്റ്റലും ക്ലാസുകളുമായി മാത്രം 270 ല്‍ അധികം മുറികള്‍ ഇവിടെ സജ്ജീകരിക്കുവാന്‍ കഴിയും. കാന്റീനില്‍ താല്‍ക്കാലിക സംവിധാനങ്ങള്‍ ഉപയോഗിച്ച് മുറികള്‍ ആക്കിയാല്‍ 700 ല്‍ അധികം പേരെ ഇവിടെ പാര്‍പ്പിക്കാന്‍ കഴിയും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...