ബെംഗളൂരു-മുംബൈ യാത്ര ഇനി സൂപ്പര്‍ ഫാസ്റ്റ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്കുള്ള യാത്ര പലപ്പോഴും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടേറിയ ഒന്നാണ്. ഇന്ത്യയിലെ രണ്ട് പ്രധാന മെട്രോ നഗരങ്ങളാണെങ്കിലും ഇവ തമ്മിലുള്ള ദൂരം യാത്രക്കാരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. വിമാനത്തിൽ പോകാമെന്ന് വെച്ചാൽ പലപ്പോഴും, പ്രത്യേകിച്ച് അവസാന നിമിഷത്തെ ബുക്കിംഗുകളിൽ ചെലവ് താങ്ങാനാകുകയുമില്ല. ഈ സാഹചര്യത്തിൽ ബെംഗളൂരുവിനും മുംബൈക്കുമിടയിലെ യാത്രക്കാരുടെ ദുരിതത്തിന് അയവു വരുത്താൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ഇതിനായി പുതിയ സൂപ്പർഫാസ്റ്റ് ട്രെയിനാണ് റെയിൽവേ അവതരിപ്പിക്കുന്നത്.

യാത്രാ സമയം ഏകദേശം 18 മണിക്കൂറായി കുറയ്ക്കുക എന്നതാണ് ഈ പുതിയ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. ഇത് രണ്ട് പ്രമുഖ ബിസിനസ് ഹബ്ബുകൾ തമ്മിലുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള നിർണായക ചുവടുവെയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്. ഇതുവരെ ഉദ്യാൻ എക്സ്പ്രസ് ആയിരുന്നു ബെംഗളൂരുവിനെയും മുംബൈയെയും ബന്ധിപ്പിച്ചിരുന്ന നേരിട്ടുള്ള ഏക ട്രെയിൻ. 1,136 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കുന്ന ഈ ട്രെയിൻ ഏകദേശം 22-23 മണിക്കൂ‍ര്‍ സമയം എടുത്താണ് യാത്രാ പൂർത്തിയാക്കിയിരുന്നത്. ഈ റൂട്ടിൽ 30-ലധികം സ്റ്റോപ്പുകളും ഉണ്ടായിരുന്നു. ഹുബ്ബള്ളി വഴി കടന്നുപോകുന്ന പുതിയ സൂപ്പർഫാസ്റ്റ് ട്രെയിൻ യാത്രാ സമയം ഗണ്യമായി കുറയ്ക്കും. ഇത് യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യവും സുഗമമായ യാത്രാനുഭവവും ഉറപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...