പിഎം ശ്രീ പദ്ധതി ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെതിരെ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ കെഎസ്‌യു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെതിരെ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ കെഎസ്‌യു. തിങ്കളാഴ്ച വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നൈറ്റ് മാർച്ച് നടത്തും. ചൊവ്വാഴ്ച നിയോജക മണ്ഡലം തലത്തിൽ സ്റ്റുഡന്റ് വാക്ക് നടത്തും. പത്തനംതിട്ടയിൽ ചേർന്ന ക്യാമ്പസ് എക്സിക്യൂട്ടീവിൽ ആണ് തീരുമാനം. ബുധനാഴ്ച ജില്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനും തീരുമാമായി. പദ്ധതിക്കെതിരെ ആയിരം വിദ്യാർഥികളെ പങ്കെടുപ്പിച്ച് ലോങ്ങ് മാർച്ചും കെഎസ്‌യു സംഘടിപ്പിക്കും. കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് നടന്ന കെഎസ്‌യു പ്രതിഷേധത്തിൽ മുഖ്യമന്ത്രിയുടെയും മന്ത്രി വി ശിവൻ കുട്ടിയുടെയും കോലം കത്തിച്ചു.

പദ്ധതിക്കെതിരെ സിപിഐ നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. വിദ്യാഭ്യാസമന്ത്രിയുടെ ചുവടുമാറ്റം മുന്നണി മര്യാദയുടെ ലംഘനമെന്ന് ജനയുഗത്തിൽ എഡിറ്റോറിയലിൽ വിമർശനം ഉണ്ടായി. പിഎം ശ്രീ പദ്ധതിയിലെ ധാരണ പത്രത്തിൽ നിന്നും പിന്മാറണം എന്ന് ആവശ്യപ്പെട്ടു സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, CPIM ജനറൽ സെക്രട്ടറി എംഎ ബേബിയുമായി കൂടിക്കാഴ്ച നടത്തും. പിഎം ശ്രീ പദ്ധതിയും ദേശീയ വിദ്യാഭ്യാസ നയവും രണ്ടാണെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാദം തെറ്റാണെന്ന് സിപിഐ എക്‌സിക്യൂട്ടിവ് അംഗം കെ പ്രകാശ് ബാബു പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...