ആടുജീവിതത്തിനെതിരായ പരാമർശത്തിൽ പ്രതികരിച്ച് ബെന്യാമിൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിതം’. എന്നാൽ അന്തിമ പട്ടികയിൽ ചിത്രം ഇടം നേടിയില്ല. ഇതിന് പിന്നാലെ ജൂറി ചെയർമാൻ ചിത്രത്തെ ‘മോശം ചിത്രം’ എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി. ഈ പരാമർശത്തിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരൻ ബെന്യാമിൻ. പ്രേക്ഷകർ അംഗീകരിച്ച ഒരു ചിത്രമാണ് ‘ആടുജീവിതം’ എന്ന് ബെന്യാമിൻ പറഞ്ഞു. “നൂറു പേർ ഒരു സിനിമ കാണുമ്പോൾ നൂറു അഭിപ്രായങ്ങളുണ്ടാകും. പക്ഷേ ഒരുപാട് പേർ കണ്ടു അംഗീകരിച്ച ഒരു ചിത്രത്തെ മോശം എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല” അദ്ദേഹം പ്രതികരിച്ചു.

ജൂറി ചെയർമാൻ ഇന്ത്യയിൽ ജീവിച്ചു പോകാനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത് എന്ന് പരിഹസിച്ചുകൊണ്ട് ബെന്യാമിൻ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ‘ആടുജീവിതം’ എന്ന സിനിമയ്ക്ക് അവാർഡ് നൽകാത്തതിനും ജൂറി ചെയർമാന്റെ പ്രതികരണത്തിനും എതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്. ബ്ലെസിയുടെ സംവിധാന മികവിനെയും പൃഥ്വിരാജിന്റെ പ്രകടനത്തെയും ഏറെ പ്രശംസിച്ച പ്രേക്ഷകർ ദേശീയ അവാർഡ് ജൂറിയുടെ നിലപാടിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി: കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല ; വിട്ടുവീഴ്ചയില്ലെന്ന് എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ്

0
കോഴിക്കോട്: പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് എം.എസ്.എഫ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; നടന്നത് 25.78കോടിയുടെ നികുതി വെട്ടിപ്പ്

0
തിരുവനന്തപുരം: മെസിയെ എത്തിക്കാനെന്ന പേരിൽ നടന്ന ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പെന്ന്...

‘ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പച്ചയിറച്ചി തിന്നുന്നു’ ; കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് റിയാസ്

0
കോഴിക്കോട് : കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് മുഹമ്മദ് റിയാസ്....

റെയിൽവേ ഇരട്ടപ്പാതയ്ക്കായി ഷൊർണൂരിൽ 3.40 ഏക്കർ ഏറ്റെടുക്കുന്നു ; തീവണ്ടികൾ പിടിച്ചിടുന്നത് പരിഹരിക്കാൻ കഴിയുമെന്ന്...

0
ഒറ്റപ്പാലം : ഷൊർണൂർ റെയിൽവേ ജങ്ഷനിലേക്ക് പ്രവേശിക്കുംമുൻപ്‌ തീവണ്ടികൾ പിടിച്ചിടുന്ന പ്രശ്‌നം...