മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്നത് മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം : ബെന്നി ബെഹ്നാന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്നത് മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണമാണെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹ്നാന്‍ എം.പി. മുസ്ലീം ലീഗിനെതിരായ മുഖ്യമന്ത്രിയുടെ കടന്നാക്രമണം ന്യുനപക്ഷങ്ങള്‍ക്കെതിരായ ഹിന്ദു തീവ്രവാദികളുടെ അതിക്രമത്തിന് സമാനമാണ്. ഹിന്ദുത്വ തീവ്രവാദികള്‍ മുസ്ലീങ്ങള്‍ക്കെതിരെ ആയുധമെടുത്ത് പോരാടണമെന്ന് പറയുമ്പോഴാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മുസ്ലീം ലീഗിനെതിരെ ആക്രമണം നടക്കുന്നത്. ഇത് ബി.ജെ.പി  -ഹിന്ദുത്വ ശക്തികളുടെ പ്രീണനമാണെന്നും ബെന്നി ബെഹ്നാന്‍ കൊച്ചിയില്‍ പറഞ്ഞു. രാജ്യത്ത് വേഷത്തിന്റെയും പേരിന്റെയും ജാതിയുടെയും പേരില്‍ ആക്രമണങ്ങള്‍ നേരിടുകയാണ്. ഈ ദിവസങ്ങളില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മതന്യുനപക്ഷങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുകയാണ്, അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിലെ തിരുവോണ സദ്യ ; ഇനിമുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്താൻ തീരുമാനം

0
തിരുവനന്തപുരം : ശബരിമലയിൽ തിരുവോണ നാളിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ തിരുവിതാംകൂർ...

സംസ്ഥാന പോലീസ് മീറ്റ് : വോളിബോൾ മത്സരങ്ങൾ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ചു

0
പത്തനംതിട്ട : 47 മത് സംസ്ഥാന പോലീസ് മീറ്റിനോട് അനുബന്ധിച്ചുള്ള വോളിബോൾ...

ഗവർണർ ഇല്ലാത്ത അധികാരം പ്രയോഗിക്കുന്നു ; പോലീസ് മേധാവിയെ വിളിച്ചു വരുത്തിയ നടപടി ഒറ്റപ്പെട്ടതല്ല...

0
തൃശൂർ: ഗവർണർ രാജേന്ദ്ര അർലേക്കർ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണെന്നും പോലീസ് മേധാവിയെ...