സി.പി.എമ്മില്‍ വിഭാഗീയത അവസാനിച്ചിട്ടില്ലെന്ന് ആദ്യകാല കമ്യൂണിസ്റ്റ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: സി.പി.എമ്മില്‍ വിഭാഗീയത അവസാനിച്ചിട്ടില്ലെന്ന് ആദ്യകാല കമ്യൂണിസ്റ്റ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. സ്ഥാനാര്‍ഥികളെ അടിച്ചേല്‍പ്പിക്കുന്നതിനാലാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം ഉയര്‍ന്നത്. ഇതിലൂടെ പ്രവര്‍ത്തകരുടെ വോട്ട് കുറയാന്‍ ഇടയാക്കും. പിണറായി വിജയന്‍ അറിയാതെ സി.പി.എം സ്ഥാനാര്‍ഥികളെ തീരുമാനിക്കില്ലെന്നും ബെര്‍ലിന്‍ ചൂണ്ടിക്കാട്ടി.

പി. ജയരാജന് സീറ്റ് നല്‍കാത്തതിലും പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമുണ്ട്. പാര്‍ട്ടിക്കായി ത്യാഗം ചെയ്തയാളെ ഒഴിവാക്കുന്നത് ശരിയല്ല. ഡോ. തോമസ് ഐസക്കിനെയും ജി. സുധാകരനെയും ഒഴിവാക്കരുതായിരുന്നു. സീറ്റ് നിഷേധിച്ചതിന്‍റെ ഉത്തരവാദിത്തം പിണറായി വിജയനാണെന്നും ബെര്‍ലിന്‍ കുറ്റപ്പെടുത്തി.

ജില്ലാ കമ്മിറ്റികള്‍ നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥികളെ അംഗീകരിക്കണം. അല്ലാതെ മുകളില്‍ നിന്ന് കെട്ടിയിറക്കരുത്. പിണറായി സര്‍ക്കാറിന്‍റെ മികവില്‍ സംസ്ഥാനത്ത് ഭരണതുടര്‍ച്ച ഉറപ്പാണെന്നും ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...