ബെര്‍ലിനിലെ ഭീമന്‍ അക്വേറിയം തകര്‍ന്നു

For full experience, Download our mobile application:
Get it on Google Play

ബെര്‍ലിനിലെ ഹോട്ടലിലെ പ്രശസ്തമായ ഭീമന്‍ അക്വേറിയം തകര്‍ന്ന് വീണ് അപകടം. 200,000 ഗാലന്‍ വെള്ളവും 1,500 ട്രോപ്പിക്കല്‍ മത്സ്യങ്ങളുമുള്ള ഭീമന്‍ അക്വേറിയമാണ് ഇന്നലെ രാവിലെ തകര്‍ന്ന് വീണത്. 52 അടിയാണ് അക്വേറിയത്തിന്റെ ഉയരം. ബെര്‍ലിനിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ സ്ഥാപിച്ചിരുന്ന ഭീമന്‍ അക്വേറിയം തകര്‍ന്ന് രണ്ടുപേര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്.

വെള്ളവും ഗ്ലാസ് കഷ്ണങ്ങളും അല്‍പ സമയത്തിനുള്ളില്‍ തന്നെ ഹോട്ടലിലാകെ പരന്നതോടെ ഹോട്ടലില്‍ നിന്ന് മുന്നൂറോളം അതിഥികളെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഭീമന്‍ അക്വേറിയം തകര്‍ന്നതിന് ശേഷം ഹോട്ടലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയരീതിയില്‍ ശ്രദ്ധ നേടുകയാണ്. അര്‍ദ്ധരാത്രിയില്‍ ബെര്‍ലിനിലെ താപനില മൈനസ് 14 ഡിഗ്രി ഫാരന്‍ഹീറ്റിലേക്ക് താഴ്ന്നതോടെ വെള്ളം തണുത്തുറഞ്ഞതാണ് അക്വേറിയം തകരുന്നതിന് കാരണമാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

തകര്‍ന്ന അക്വേറിയത്തില്‍ നിന്നുള്ള പത്ത് ലക്ഷം ലിറ്ററോളം വെള്ളവും മത്സ്യങ്ങളും തൊട്ടടുത്തുള്ള തെരുവിലേക്കാണ് ഒഴുകിപ്പോയത്. നൂറോളം അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. 30 അടിയോളം ഉയരമുള്ള ഫൗണ്ടേഷനിലാണ് ഭീമന്‍ അക്വേറിയം ഘടിപ്പിച്ചിരുന്നത്. അക്വേറിയം വൃത്തിയാക്കുന്നതിനും മീനുകള്‍ക്ക് തീറ്റ കൊടുക്കുന്നതിനുമായി നാല് ജീവനക്കാരാണ് ഹോട്ടലില്‍ ഉണ്ടായിരുന്നത്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...