മധു വധക്കേസ് : എഫ് ഐ ആര്‍ മാനുവലായി രേഖപ്പെടുത്തിയത് വൈദ്യുതി ഇല്ലാത്തതിനാലാണെന്ന പ്രോസിക്യൂഷൻ വാദത്തിനു തിരിച്ചടി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ എഫ് ഐ ആര്‍ മാനുവലായി രേഖപ്പെടുത്തിയത് വൈദ്യുതി ഇല്ലാത്തതിനാലാണെന്ന പ്രോസിക്യൂഷൻ വാദത്തിനു തിരിച്ചടി. വൈദ്യുതി പോയാലും പ്രവര്‍ത്തനക്ഷമമായ മൂന്ന് ജനറേറ്ററുകളും ബാറ്ററികളും ഉൾപ്പെടെയുള്ള ആധുനീക സജ്ജീകരണങ്ങള്‍ അഗളി പോലീസ് സ്റ്റേഷനിലുണ്ടെന്ന് കോടതിയിൽ ഹാജരാക്കിയ പ്രോപ്പർട്ടി റജിസ്റ്റർ ചൂണ്ടിക്കാട്ടി പ്രതിഭാഗം വാദിച്ചു.

മധു വധക്കേസ് സി സി ടി എൻ എസ് ആയി റജിസ്റ്റർ ചെയ്യാൻ വൈദ്യുതി ഇല്ലായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍റെ വാദവും സാക്ഷി മൊഴികളും. എന്നാൽ കോടതിയിൽ ഹാജരാക്കിയ അഗളി പോലീസ് സ്റ്റേഷന്‍ പ്രോപ്പർട്ടി റജിസ്റ്ററിൽ ജനറേറ്ററുകളും ബാറ്ററികളും ഉൾപ്പെടെയുണ്ട് എന്നത് വ്യക്തമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ ബാബു കാർത്തികേയൻ വാദിച്ചു.

അന്വേഷണ ഉദ്യോഗസ്ഥനും മുൻ അഗളി ഡിവൈഎസ്പിയുമായിരുന്ന ടി.കെ.സുബ്രഹ്മണ്യനെ ക്രോസ് വിസ്താരം ചെയ്യുകയായിരുന്നു അദ്ദേഹം. ആനവായി ചെക്ക് പോസ്റ്റിലൂടെ ആൾക്കൂട്ടം മധുവിനെ പിടികൂടി കുറ്റകരമായ രീതിയിൽ കൊണ്ടു വരുന്നത് കണ്ടുവെന്ന് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥരുടെ മൊഴിയില്‍ ഇല്ലെന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ടി.കെ.സുബ്രഹ്മണ്യന്‍ പറഞ്ഞു.

നാല് പ്രതികൾ ഒഴികെയുള്ള മറ്റ് പ്രതികള്‍ നാല് ദിവസം പോലീസ് കസ്റ്റഡിയിൽ ഉണ്ടായിട്ടും തൊണ്ടി മുതൽ ശേഖരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പകർത്താതിരുന്നതിന് പ്രത്യേക തടസ്സമൊന്നും ഇല്ലായിരുന്നു. മധുവിന്‍റെ മരണത്തിന് ഉത്തരവാദിയായ പോലീസുകാരെ രക്ഷപ്പെടുത്താൻ സാധാരണക്കാരും തൊഴിലാളികളുമായവരുടെ പേരിൽ കള്ളക്കേസ് ചുമത്തിയതല്ലേ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു  മുൻ അഗളി ഡിവൈഎസ്പിയുടെ മറുപടി. എസ് എം എസ് ഡിവൈഎസ്പിയായ തനിക്ക് കേസ് അന്വേഷിക്കാനുള്ള അധികാരമുള്ളതിനാലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചതെന്നും ടി.കെ.സുബ്രഹ്മണ്യന്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രാര്‍ഥനാലയത്തിലെ ക്രൂര പീഡനം ; പത്തനംതിട്ട എലോഹിം ഗ്ലോബൽ വര്‍ഷിപ്പ് സെന്ററിനെതിരെ പോലീസ് കേസ്...

0
പത്തനംതിട്ട: ഇടുക്കി സ്വദേശിയായ 17-കാരനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയിൽ പത്തനംതിട്ട എലോഹിം...

ബി.ജെ.പി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി , നാലുപേർ അറസ്റ്റിൽ

0
റായ്‌പൂർ: ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിൽ മണൽ ഖനനവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന...

എടക്കരയിൽ തീറ്റ തേടി കാടിറങ്ങിയ ആന കൃഷിയിടത്തിലെ കിണറ്റിൽ വീണു

0
മലപ്പുറം : എടക്കരയിൽ തീറ്റ തേടി കാടിറങ്ങിയ ആന കൃഷിയിടത്തിലെ ആൾമറയില്ലാത്ത...

നിവിൻ പോളിയുമായുള്ള സിനിമ നിർമാണ തർക്കത്തിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന് തിരിച്ചടി

0
കൊച്ചി: നിവിൻ പോളിയുമായുള്ള സിനിമ നിർമാണ തർക്കത്തിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്...