കോന്നി കെ.എസ്.ആര്‍.റ്റി.സി ബസ് ഓപ്പറേറ്റിംഗ് സ്റ്റേഷനില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി കെ.എസ്.ആര്‍.റ്റി.സി ബസ് ഓപ്പറേറ്റിംഗ് സ്റ്റേഷനില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നതായി പരാതി. കോന്നി ഗ്രാമപഞ്ചായത്ത് പൊതു ശുചിമുറിക്ക് സമീപമാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ കൂട്ടിയിട്ട് കത്തിക്കുന്നത്. കുറച്ച് കാലങ്ങളായി ഇവിടെ കിടന്നിരുന്ന മാലിന്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് ഒന്നിച്ച് വാരിക്കൂട്ടുകയും അടുത്ത ദിവസം ഇത് കത്തിക്കുകയും ചെയ്തത്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ ഇതില്‍ ഉണ്ടായിരുന്നതിനാല്‍ ഇത് കത്തിയപ്പോഴുണ്ടായ ദുര്‍ഗന്ധം നിറഞ്ഞ പുക ബസ് സ്റ്റാന്‍റിലാകെ നിറയുകയും ചെയ്തു. ഇത് ബസ് കാത്ത് നിന്ന നിരവധി ആളുകള്‍ക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ആളുകള്‍ ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കത്തിച്ച ജീവനക്കാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു.

ഓപ്പറേറ്റിംഗ് സ്റ്റേഷനില്‍ ഇത്തരത്തില്‍ രാത്രികാലങ്ങളില്‍ മാലിന്യം കത്തിക്കുന്ന സംഭവങ്ങള്‍ വ്യാപകമാണ്. ഗ്രാമ പഞ്ചായത്ത് നിയന്ത്രണത്തിലുള്ള കംഫര്‍ട്ട് സ്റ്റേഷനിലെ പൈപ്പുകള്‍ കാലപ്പഴക്കത്താല്‍ പൊട്ടി മലിന ജലം സംസ്ഥാന പാതയിലേക്ക് ഒഴുകുവാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സ്റ്റാന്റില്‍ എത്തുന്ന ആളുകള്‍ ഈ മലിന ജലത്തില്‍ ചവിട്ടിയാണ് നടക്കേണ്ടി വരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...