അടൂര്‍ ആനന്ദപ്പള്ളിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു : രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍ ആനന്ദപ്പള്ളി പോത്രാട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ഇവരോടൊപ്പം യാത്ര ചെയ്തിരുന്ന രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം നടന്നത്. കോന്നി മങ്ങാരം സ്വദേശി മധുഭവനം മധു എസ്. (40), അടൂര്‍ തട്ട സിദ്ധാര്‍ഥ്‌ ഭവനം സതീഷ്‌ (41)എന്നിവരാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ബൈക്കുകള്‍ കത്തി നശിച്ചു.

അപകടത്തില്‍ ഗുരുതര പരിക്കേറ്റ മധുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും സിദ്ധാര്‍ഥിനെ അടൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇരുവരും ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന രണ്ട് പേര്‍ക്കും അപകടത്തില്‍ ഗുരുതര പരിക്കേറ്റു. ഇവര്‍ അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമായി തുടരുന്നതായാണ് റിപ്പോര്‍ട്ട്. അടൂര്‍ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.എസ്.ഇ.ബി.യുടെ പഴയ നഷ്ടം ഈടാക്കാൻ നാലുവർഷം സർച്ചാർജ് ചുമത്തും

0
തിരുവനന്തപുരം : കെ.എസ്.ഇ.ബി.യുടെ മുൻകാല നഷ്ടമായ അയ്യായിരംകോടി രൂപയോളം ഈടാക്കാൻ നാലുവർഷം...

അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ ആഹ്വാനം

0
ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ...

രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പ് ; മുഖ്യ സൂത്രധാരൻ അടക്കം മൂന്ന് പേർ...

0
ഡൽഹി: രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പിൽ മൂന്ന് പേരെ അറസ്റ്റ്...