വയനാട് : ബത്തേരിയില്‍ പുളളിപ്പുലി കെണിയില്‍ കുടുങ്ങി. പുലിയെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു. കാട്ടുപന്നിക്ക് വച്ച കെണിയില്‍ പുലി വീണതാണെന്ന് സംശയം. ജനവാസമേഖലയായ ഇവിടെ പന്നിശല്യം രൂക്ഷമാണ്. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തോട് ചേര്‍ന്ന് കിടക്കുന്ന വനപ്രദേശത്താണ് പുലിയെ കണ്ടെത്തിയത്.
പന്നിയെ പിടിക്കാന്‍ ഇരുമ്പ് കമ്പി വളച്ചുണ്ടാക്കുന്ന ഒരുതരം കെണിയാണ് ഇവിടെ കര്‍ഷകര്‍ ഉപയോഗിക്കുന്നത് അതിലാണ് മണിക്കൂറുകള്‍ക്ക് മുമ്പ് പുലി കുടുങ്ങിയത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാല്‍ പുലിയെ രക്ഷപ്പെടുത്തുന്നതിനു മുതിര്‍ന്നാല്‍ പുലി ആക്രമിക്കുമെന്നുള്ളതിനാള് മയക്കു വെടി വെച്ചതിനുശേഷം മാത്രമേ ഇതിന്റെ അടുത്തു പോകുവാന്‍ സാധിക്കുകയുള്ള എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു .