Friday, December 20, 2024 7:39 am

ബെവ്​ ക്യൂ വഴിയുള്ള മദ്യ വില്‍പ്പന ; കോവിഡിന്റെ മറവില്‍ വന്‍ അഴിമതിക്ക്​ കളമൊരുങ്ങുകയാണെന്ന്​ രമേശ്​ ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബെവ്​ ക്യൂ വഴിയുള്ള മദ്യ വില്‍പനയിലൂടെ  കോവിഡിന്റെ മറവില്‍ വന്‍ അഴിമതിക്ക്​ കളമൊരുങ്ങുകയാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഓരോ ടോക്കണിനും 50 പൈസ വരെ സോഫ്​റ്റ്​വെയര്‍ കമ്പനിക്ക്​ ലഭിക്കും. യാതൊരു ചെലവുമില്ലാതെ കമ്പനിക്ക്​ പ്രതിമാസം മൂന്ന്​ കോടി വരെ കിട്ടുന്നതിനാണ്​ അവസരമൊരുങ്ങുന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഒരു ടോക്കണിന്​ 50 പൈസ ഈ കമ്പനിക്ക്​ പോകുന്നത്​ എന്തി​​ന്റെ  അടിസ്ഥാനത്തിലാണെന്നും എന്ത്​ കാരണമാണിതിന്​ സര്‍ക്കാറിന്​  ചൂണ്ടിക്കാണിക്കാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.

ബീവറേജ്​ കോര്‍പ്പറേഷ​​ന്റെ  ഔട്ട്​ലറ്റുകളുടെ ക്രമീകരണത്തിന്​ വേണ്ടി സ്വകാര്യ കമ്പിനിയെ ആശ്രയിക്കേണ്ട എന്ത്​ ആവശ്യമാണുള്ളത്​. സര്‍ക്കാര്‍ സംവിധാനങ്ങളെ മറികടന്നുകൊണ്ട്​ ഗുരുതരമായ അഴിമതിയും ക്രമ​ക്കേട​ും നടത്താനുള്ള സൗകര്യം ഒരുക്കികൊടുക്കുന്നത്​ പ്രതിഷേധാര്‍ഹമാണ്​. ഇത്​ സര്‍ക്കാര്‍ ഗൗരവപൂര്‍ണമായി അന്വേഷിക്കണം. ഈ ആവശ്യമുന്നയിച്ച്‌​ താന്‍ മന്ത്രി ടി.പി. രാമകൃഷ്​ണന്​ കത്ത്​ നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ഒട്ടും മുന്‍കാല പരിചയമില്ലാത്ത സി.പി.എം സഹയാത്രികനായ ഒരു വ്യക്തിയുടെ കമ്പിനിക്കാണ്​ ബെവ്​ ക്യുവി​​ന്റെ  ചുമതല നല്‍കിയതെന്നും ഇത്​ കോവിഡി​​ന്റെ  മറവില്‍ നടക്കുന്ന അഴിമതിയാണെന്നും​ അദ്ദേഹം പറഞ്ഞു. സ്വകാര്യ കമ്പിനിക്ക്​ നല്‍കിയ ഓര്‍ഡര്‍ റദ്ദാക്കി ബെവ്​ ക്യുവുമായി ബന്ധപ്പെട്ട ജോലി ഐ.ടി മിഷനേയോ സി ഡിറ്റിനേയോ ഏല്‍പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നശിപ്പിച്ചുവെന്ന സ്​പ്രിന്‍ക്ലറി​ന്റെ  വാദം വിശ്വസനീയമല്ലെന്ന്​ ചെന്നിത്തല പറഞ്ഞു. വിവരങ്ങള്‍ കൈയില്‍ കിട്ടിയാല്‍ തങ്ങളുടെ ആവശ്യത്തിന്​ ഫലപ്രദമായി അത്​ ഉപയോഗിക്കാനുള്ള കഴിവും ശാസ്​ത്രീയ പരിജ്ഞാനവും​ സ്​പ്രിന്‍ക്ലറിനുണ്ട്​. മറ്റ്​ ആവശ്യങ്ങള്‍ക്ക്​ വേണ്ടി ഈ വിവരങ്ങള്‍ ഉപയോഗിക്കില്ലെന്നതിന്​ എന്താണ്​ തെളിവുള്ളത്​.? എങ്ങനെ ഈ കമ്പിനിയെ വിശ്വസിക്കാന്‍ കഴിയും.? അമേരിക്കന്‍ കമ്പിനിയും സര്‍ക്കാറും തമ്മിലുള്ള ഒത്തുകളിയാണിതെന്നും അദ്ദേഹം ആരോപിച്ചു.

സ്​പ്രിന്‍ക്ലര്‍ ഒരു പി.ആര്‍ കമ്പിനിയാണ്​. അതിനാല്‍തന്നെ വിവരങ്ങള്‍ മറ്റ്​ ആവശ്യങ്ങള്‍ക്ക്​ വേണ്ടി അവര്‍ ഉപയോഗിക്കില്ലെന്ന്​ പറയാന്‍ കഴിയില്ല. ആരോഗ്യ വിവരങ്ങള്‍ വളരെ സുപ്രധാനമായതുകൊണ്ട്​ അത്​ വാണിജ്യ ആവശ്യങ്ങള്‍ക്ക്​ വേണ്ടി ഉപയോഗിക്കാനും എളുപ്പമാണ്​. സമ​ഗ്രമായ ഓഡിറ്റാണ്​ ഇക്കാര്യത്തില്‍​ വേണ്ടത്. അതിന്​ കേന്ദ്ര സഹായം ആവശ്യമാണെങ്കില്‍ അത്​ നേടിയെടുക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി. ഈ വിഷയത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണെന്നും അ​ദ്ദേഹം പറഞ്ഞു.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ക്ഷേമ പെൻഷൻ തട്ടിപ്പില്‍ പൊതുഭരണ വകുപ്പിലെ 6 ജീവനക്കാർക്കെതിരെ നടപടിക്ക് നിർദ്ദേശം

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ തട്ടിപ്പില്‍ പൊതുഭരണ വകുപ്പിലെ 6 ജീവനക്കാർക്കെതിരെ...

9 വയസുകാരിയെ കോമയിലാക്കിയ അപകടം; ലുക്ക്ഔട്ട് നോട്ടീസിറക്കി

0
കോഴിക്കോട് : ചോറോട് വാഹനപകടക്കേസിലെ പ്രതി ഷജീലിനെ വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാൻ...

രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മോഹൻ ഭഗവത്

0
ദില്ലി : വിവിധയിടങ്ങളിൽ രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

ചോദ്യപേപ്പർ ചോർച്ചയിൽ എം എസ് സൊല്യൂഷൻസ് അധികൃതരെ നോട്ടീസ് നൽകി വിളിപ്പിക്കാൻ ക്രൈംബ്രാഞ്ച് സംഘം

0
കോഴിക്കോട് : ചോദ്യപേപ്പർ ചോർച്ചയിൽ എം എസ് സൊല്യൂഷൻസ് അധികൃതരെ നോട്ടീസ്...