Wednesday, April 24, 2024 1:55 am

ടൈറ്റാനിയത്തില്‍ ഒതുങ്ങില്ല ; ബെവ്‌കോയിലും ദിവ്യ നായരുടെ തട്ടിപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ് പ്രതി ദിവ്യ നായര്‍ക്കെതിരെ പുതിയ കേസ്. ബെവ്‌കോയില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പത്തനംതിട്ട കുന്നന്താനം സ്വദേശിനിയുടെ പരാതിയില്‍ കീഴ്‌വായ്പൂര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇക്കഴിഞ്ഞ ജൂലൈ നാലിനാണ് തട്ടിപ്പ് നടന്നത്. ബെവ്‌കോയില്‍ ജോലി ഉറപ്പാണെന്ന് വിശ്വസിപ്പിച്ച് ദിവ്യ മൂന്ന് ലക്ഷം രൂപ 33കാരിയായ യുവതിയില്‍ നിന്ന് വാങ്ങുകയായിരുന്നു.

യൂണിയന്‍ ബാങ്കിന്റെ തൈക്കാട് ബ്രാഞ്ചിലെ അക്കൗണ്ടിലേക്കാണ് പരാതിക്കാരി പണമയച്ചത്. ഇതേ അക്കൗണ്ടിലേക്കായിരുന്നു ടൈറ്റാനിയത്തില്‍ ജോലി തട്ടിപ്പിന് ഇരയായ ഉദ്യോഗാര്‍ത്ഥികളും പണം അയച്ചിരുന്നത്. ടൈറ്റാനിയം തൊഴില്‍ തട്ടിപ്പിലെ മുഖ്യ ഇടനിലക്കാരി ദിവ്യ നായര്‍ മറ്റ് സ്ഥാപനങ്ങളുടെ പേരിലും സമാനമായ തട്ടിപ്പ് നടത്തിയതായി സൂചനയുണ്ടായിരുന്നു. അന്വേഷണ പരിഗണനയില്‍ ഉണ്ടായിരുന്നെങ്കിലും ഇതാദ്യമായാണ് ഇക്കാര്യം സ്ഥിരീകരിക്കുന്ന ഒരു പരാതി ലഭിക്കുന്നത്.

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസില്‍ ഒമ്പതംഗ സംഘത്തിനാണ് അന്വേഷണ ചുമതല. എസിപി ജെ കെ ദിനില്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും. സിറ്റി പോലീസ് കമ്മീഷണര്‍ ഉത്തരവിറക്കി. കേസ് രജിസ്റ്റര്‍ ചെയ്ത സ്റ്റേഷനുകളിലെ എസ് എച്ച് ഒമാര്‍ സംഘത്തിലുണ്ട്. അതത് സ്റ്റേഷനുകളിലെ എസ്‌ഐമാരെയും വനിതാ സിഐയെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തെ കേസിലെ അഞ്ചാം പ്രതിയായ ശശികുമാരന്‍ തമ്പിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഉദ്യോഗാര്‍ത്ഥികളെ ടൈറ്റാനിയത്തില്‍ എത്തിച്ച് ഇന്റര്‍വ്യൂ നടത്തിയത് ലീഗല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജറായ ശശികുമാരന്‍ തമ്പിയായിരുന്നു. കേസിലെ ഒന്നാം പ്രതിയും പ്രധാന ഇടനിലക്കാരിയുമായ ദിവ്യ നായരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശശികുമാരന്‍ തമ്പി അടക്കമുള്ള കേസിലെ മറ്റു പ്രതികളെല്ലാം ഒളിവിലാണ്.

ടൈറ്റാനിയത്തില്‍ ജോലി നല്‍കാമെന്ന പേരില്‍ 14 ലക്ഷം രൂപ തട്ടിയെടുത്തു എന്ന ഉദ്യോഗാര്‍ത്ഥിയുടെ പരാതിയില്‍ വെഞ്ഞാറമൂട് പോലീസാണ് കഴിഞ്ഞ മാസം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വാര്‍ത്ത പുറത്തുവന്നതോടെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കേസിലെ പ്രധാന ഇടനിലക്കാരി ദിവ്യാ നായരെ തിരുവനന്തപുരം ജേക്കബ് ജംഗ്ഷനിലെ വീട്ടിലെത്തിയായിരുന്നു കസ്റ്റഡിയിലെടുത്തത്. ദിവ്യയുടെ ഭര്‍ത്താവ് രാജേഷും കേസില്‍ പ്രതിയാണ്. മാസം 75000 രൂപ ശമ്പളത്തില്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ അസിസ്റ്റന്റ് കെമിസ്റ്റ് തസ്തികയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്.

പണം കൊടുത്തിട്ടും ജോലി കിട്ടാതെ വന്നപ്പോഴാണ് പോലീസിനെ സമീപിച്ചത്. 2018 മുതല്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ടെറ്റാനിയത്തില്‍ ഒഴിവുകള്‍ ഉണ്ടെന്ന് അറിയിച്ച് പോസ്റ്റുകള്‍ ഇടും. പോസ്റ്റില്‍ വിവരങ്ങള്‍ തേടി വരുന്നവര്‍ക്ക് ഇന്‍ബോക്‌സില്‍ മറുപടി നല്‍കും. കൂടാതെ പണവും ആവശ്യപ്പെടുന്നതാണ് ഇവരുടെ രീതി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം, വോട്ടവകാശം വിനിയോഗിക്കാം

0
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുള്ള മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ക്ക്...

നിരീക്ഷണത്തിന് ജില്ലയിൽ 5 വീഡിയോ സര്‍വലൈന്‍സ് ടീം കൂടി നിയോഗിച്ച് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ നിരീക്ഷണത്തിനായി അഞ്ച് വീഡിയോ സര്‍വലൈന്‍സ്...

വീട്ടില്‍ വോട്ട് : ജില്ലയിൽ ഇതുവരെ വോട്ട് രേഖപ്പെടുത്തിയവര്‍ 11,643

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീട്ടില്‍തന്നെ...

പത്തനംതിട്ടയില്‍ 1,162 ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തു

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം പത്തനംതിട്ടയില്‍ പോളിങ് ഡ്യൂട്ടിയിലുള്ള...