23.4 C
Pathanāmthitta
Thursday, February 2, 2023 3:16 am
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

പാരീസിലെ കുർദിഷ് സാംസ്കാരിക കേന്ദ്രത്തിലെ വെടിവെയ്പിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

പാരീസ്: സെൻട്രൽ പാരീസിൽ നടന്ന വെടിവെയ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പാരീസിലെ കുർദിഷ് സാംസ്കാരിക കേന്ദ്രം ലക്ഷ്യമിട്ട് നടന്ന വെടിവെയ്പിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വംശീയ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. വെടിയുതിർത്ത 69 കാരനായ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. വെടിവെയ്പിന് ശേഷം ഫ്രാൻസിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. വെടിവെയ്പിൽ പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. 69 കാരനായ അക്രമി അടുത്തിടെയാണ് ജയിൽ മോചിതനായതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.

bismi-up
home-up
KUTTA-UPLO
WhatsAppImage2022-07-31at72836PM
previous arrow
next arrow

ആക്രമണത്തെ തുടർന്ന് പോലീസും സാംസ്കാരിക കേന്ദ്രത്തിന് സമീപം തടിച്ചുകൂടിയവരും തമ്മിൽ സംഘർഷമുണ്ടായി. ആളുകൾ കാറുകളുടെ ചില്ലുകൾ തകർക്കുന്നതിന്‍റെയും പോലീസ് ഉദ്യോഗസ്ഥർ കണ്ണീർ വാതകം പ്രയോഗിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. വെടിവെയ്പിൽ രണ്ട് പുരുഷൻമാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. വെളുത്ത് പൊക്കമുള്ള ഒരാളാണ് വെടിയുതിർത്തതെന്ന് സംഭവങ്ങൾക്ക് ദൃക്സാക്ഷികളായ ആളുകൾ പറഞ്ഞു. വെടിവെയ്പ്പിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാൽ വംശീയ ആക്രമണത്തിനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.

self

ഇയാൾക്കെതിരെ വംശീയ ആക്രമണത്തിന് മുമ്പ് കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. 2021 ഡിസംബർ 8ന് പാരീസിലെ ഒരു അഭയാർത്ഥി ക്യാമ്പിൽ മൂന്ന് ടെന്‍റുകൾക്ക് നേരെയുണ്ടായ ആക്രമണത്തിലെ പ്രതിയാണ് പാരീസ് സെൻട്രലിൽ നടന്ന ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. എന്നാൽ ഏത് സാഹചര്യത്തിലാണ് ഇയാൾ ജയിൽ മോചിതനായതെന്ന് വ്യക്തമല്ല. കുർദിഷ് കേന്ദ്രങ്ങൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വംശീയ അക്രമം ആവർത്തിക്കാതിരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പറഞ്ഞു.

Alankar
dif
WhatsAppImage2022-07-31at72836PM
previous arrow
next arrow

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

KUTTA-UPLO
WhatsAppImage2022-07-31at73432PM
Advertisment
WhatsAppImage2022-07-31at72444PM

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow