Sunday, April 20, 2025 10:23 pm

ഓൺലൈൻ മദ്യവ്യാപാരം ഹിറ്റ് ; കൂടുതല്‍ ഷോപ്പുകൾ ഓൺലൈനാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓൺലൈൻ മദ്യവ്യാപാരം നേട്ടമായതോടെ കൂടുതൽ കടകളിലേക്കു സംവിധാനം വ്യാപിപ്പിക്കാനൊരുങ്ങി ബവ്റിജസ് കോർപറേഷൻ. തെരഞ്ഞെടുത്ത 30 ഷോപ്പുകളിൽകൂടി അടുത്ത മാസം ഓൺലൈൻ ബുക്കിങ് തുടങ്ങും. ഒരു വർഷത്തിനകം എല്ലാ പ്രധാന ഷോപ്പുകളിലും ഓൺലൈൻ സംവിധാനം ഒരുക്കാനുള്ള തയാറെടുപ്പിലാണ് കോർപറേഷൻ.

നിലവിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഓരോ ഷോപ്പുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ ബുക്കിങ് തുടങ്ങിയത്. ബുക്കിങ് ആരംഭിച്ച ഓഗസ്റ്റ് 17 മുതൽ 25 വരെയുള്ള വിൽപന നോക്കിയാൽ മികച്ച പ്രതികരണമാണു ലഭിച്ചതെന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു. തിരുവനന്തപുരത്തെ പഴവങ്ങാടി ഷോപ്പിൽ 215 പേർ ഓൺലൈനിലൂടെ ബുക്ക് ചെയ്തു. വരുമാനം 2,86,000 രൂപ. എറണാകുളം ഗാന്ധിനഗർ ഷോപ്പിൽ 313 പേർ ബുക്ക് ചെയ്തപ്പോൾ 7,47,330 രൂപ വരുമാനം കിട്ടി. കോഴിക്കോട് പാവമണി റോഡിലെ ഷോപ്പിൽ 329 പേർ ബുക്ക് ചെയ്തു. വരുമാനം 3,27,000.

വിലകൂടിയ മദ്യങ്ങൾ മാത്രമായിരുന്നു ഓൺലൈൻ ബുക്കിങ്ങിനുണ്ടായിരുന്നത്. എന്നിട്ടും ഇത്രയും തുക ലഭിച്ചത് മികച്ച പ്രതികരണമായി ബെവ്കോ കാണുന്നു. ഓൺലൈൻ സംവിധാനത്തെക്കുറിച്ച് ഉപഭോക്താക്കളിൽ നടത്തിയ സർവേയിലും നല്ല അഭിപ്രായമാണ് ലഭിച്ചത്. ശരാശരി 500 മദ്യ ഇനങ്ങളാണ് സാധാരണ ഷോപ്പിലുള്ളതെങ്കില്‍ ഓൺലൈൻ ബുക്കിങ് സൈറ്റിൽ ഏകദേശം 50 ഇനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഓൺലൈൻ സംവിധാനം വിജയമായതോടെ കൂടുതൽ മദ്യ ഇനങ്ങൾ സൈറ്റിൽ ഉൾപ്പെടുത്തും.

http:booking.ksbc.co.in എന്ന ലിങ്ക് വഴിയാണ് ബുക്കിങ് സൈറ്റിൽ ഏത്തേണ്ടത്. മൊബൈൽ നമ്പർ റജിസ്റ്റർ ചെയ്യുമ്പോൾ അതിലേക്കു വരുന്ന ഒറ്റത്തവണ പാസ്‌വേഡ് ഉപയോഗിച്ച് റജിസ്ട്രേഷൻ പൂർത്തീകരിക്കണം. തുടർന്നുള്ള കോളങ്ങളിൽ പേര്, ജനനതീയതി, ഇ–മെയിൽ ഐഡി എന്നിവ നൽകി പ്രൊഫൈൽ തയാറാക്കണം. ഇതുകഴിഞ്ഞാൽ ഷോപ്പുകളുടെ വിവരങ്ങളും മദ്യഇനങ്ങളുടെ വിശദാംശങ്ങളുമുള്ള പേജിലേക്കു പോകാം. ജില്ല, മദ്യശാല എന്നിവ തെരഞ്ഞെടുക്കാം. തെരഞ്ഞെടുക്കുന്ന മദ്യം കാർട്ടിലേക്കു മാറ്റി ഓർഡർ നൽകി ഓൺലൈനിൽ പണമടയ്ക്കാം.

റഫറൻസ് നമ്പർ, ചില്ലറ വിൽപനശാലയുടെ വിവരങ്ങൾ, മദ്യം കൈപ്പറ്റേണ്ട സമയം എന്നിവ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിൽ എസ്എംഎസായി ലഭിക്കും. ഷോപ്പിലെത്തി റഫറൻസ് നമ്പർ നൽകി മദ്യം വാങ്ങാം. റജിസ്ട്രേഷൻ പൂർത്തീകരിച്ചവർക്ക് വീണ്ടും മദ്യം വാങ്ങണമെങ്കിൽ വീണ്ടും വെബ്സൈറ്റിൽ ബുക്ക് ചെയ്യണം. ഓൺലൈൻ ബുക്കിങ്ങിനായി പ്രത്യേക കൗണ്ടർ ഏർപ്പെടുത്തിയിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജമ്മു കാശ്മീരിൽ മിന്നൽ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിൽ 3 പേർ മരിച്ചു

0
ദില്ലി : ജമ്മു കാശ്മീരിലെ റമ്പാൻ ജില്ലയിൽ മിന്നൽ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിൽ...

യുപിയിൽ വിദ്വേഷ പരാമര്‍ശം നടത്തിയ പോലീസ് ഉദ്യോഗസ്ഥന് ക്ലീൻ ചിറ്റ്

0
യുപി: ഉത്തർപ്രദേശിൽ വിദ്വേഷ പരാമര്‍ശത്തിന് ക്ലീന്‍ ചിറ്റ്. വിദ്വേഷ പരാമര്‍ശം നടത്തിയ...

പാറമടയിൽ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു

0
കൊച്ചി : പെരുമ്പാവൂർ ഓടക്കാലിയിൽ പ്രവർത്തനം നിലച്ച പാറമടയിൽ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു....

അഹമ്മദാബാദിലെ ഒധവിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ സംഘപരിവാർ ആക്രമണം

0
അഹമ്മദാബാദ്: അഹമ്മദാബാദിലെ ഒധവിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ സംഘപരിവാർ ആക്രമണം. വിഎച്ച്പി,...