ജില്ലാ വികസന സമിതി യോഗം പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണം : മന്ത്രി വീണാജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ജില്ലാ വികസനസമിതി യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ശബരിമല തീര്‍ഥാടനകാലത്തിന്റെ തിരക്ക് കൂടി ഉള്ളതുകൊണ്ട് ജാഗ്രത കൈവിടരുത്. ശബരിമലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ചില പോലീസുകാരില്‍ ചിക്കന്‍പോക്സ് കണ്ടെത്തിയിരുന്നു. ഇവരെ വേഗത്തില്‍ ഡ്യൂട്ടിയില്‍ നിന്നൊഴിവാക്കുകയും പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. സമ്പര്‍ക്കത്തിലുള്ള പോലീസുകാരെ ഐസോലേറ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷ, കുടിവെള്ളം എന്നിവയിലുള്ള ജാഗ്രത കൈവെടിയരുത്. തീര്‍ഥാടകര്‍ക്കൊപ്പം ജീവനക്കാരുടേയും ആരോഗ്യസംരക്ഷണം ഉറപ്പാക്കണം. ഹൃദ്രോഗികള്‍, ശ്വാസകോശസംബന്ധമായ അസുഖമുള്ളവര്‍ എന്നിവര്‍ക്കുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. മരുന്നുകള്‍ തീരുന്ന മുറയ്ക്ക് അത് കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കണം. തുടര്‍ച്ചയായ പരിശോധനകളുണ്ടാകണം. കടകളിലെ തൊഴിലാളികള്‍ ഹെല്‍ത്ത് കാര്‍ഡ് ഉള്ളവരാണെന്ന് ഉറപ്പാക്കണം.

കോഴഞ്ചേരിയിലെ പൊങ്ങണാംതോട് ശുചീകരണവുമായി ബന്ധപ്പെട്ടുള്ള സര്‍വേ നടപടികള്‍ തോടിന്റെ ഉത്ഭവസ്ഥാനം മുതല്‍ ആരംഭിച്ച് പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. കോഴഞ്ചേരി പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ തഹസില്‍ദാര്‍ എല്‍എ (ജനറല്‍), കെആര്‍എഫ്ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ തമ്മില്‍ കൃത്യമായ ആശയവിനിമയം നടത്തണം. ഇലന്തൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലേക്ക് ഇലന്തൂര്‍ മാര്‍ക്കറ്റ് മുതല്‍ കോളജ് വരെയുള്ള വഴിക്കായുള്ള സ്ഥലം അളന്ന് തിട്ടപ്പെടുത്തണം. അതിനായി റോഡ് സര്‍വേ നടത്താനുള്ള ഉദ്യോഗസ്ഥരെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നിയമിക്കണം. പോളച്ചിറ അക്വാ അഡ്വഞ്ചര്‍ പാര്‍ക്ക് ടൂറിസം പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നും മാരമണ്‍ കണ്‍വന്‍ഷന്‍ ആരംഭിക്കാനിരിക്കെ കോഴഞ്ചേരി പാലം പണിക്കായി എടുത്ത മണ്ണ് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ പ്രധാനക്ഷേത്രങ്ങളില്‍ നിന്നും ശബരിമലയിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസ് മുന്‍ വര്‍ഷങ്ങളില്‍ നടത്തിയിരുന്നതുപോലെയുള്ള സര്‍വീസ് തുടങ്ങണമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണത്തിനുള്ള ഫണ്ട് വിതരണത്തിനായി മണ്ഡലം തിരിച്ചുള്ള ലിസ്റ്റ് ലഭ്യമാക്കണം. തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പോലീസ് എയ്ഡ് പോസ്റ്റ് പുനഃസ്ഥാപിക്കണം. തിരുവല്ല ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ഡിവൈഡറുകള്‍ പോലീസ് ചിലയിടങ്ങളില്‍ മാറ്റി കൊടുത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് പുനഃസ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം.

ആനിക്കാട് പഞ്ചായത്തിലെ തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മിക്കണം. നിരണം -കടപ്ര പഞ്ചായത്തിലെ കോട്ടച്ചാല്‍ തോട്ടില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. പെരിങ്ങര, നിരണം പഞ്ചായത്തുകളില്‍ കൃഷി ഓഫീസര്‍മാരില്ലാത്തത് വലിയ അപാകതകള്‍ സൃഷ്ടിക്കുന്നുണ്ട്. നിയമനം എത്രയും വേഗത്തിലാക്കാനുള്ള നടപടി സ്വീകരിക്കണം. തിരുവല്ല ബൈപ്പാസിലെ സിഗ്‌നല്‍ ലൈറ്റുകളുടെ തകരാറുകള്‍ പരിഹരിക്കണം. ആഞ്ഞിലിത്താനം കമ്മ്യൂണിറ്റി ഹാള്‍, കുന്നന്താനം ആയുര്‍വേദ ഡിസ്പെന്‍സറി, നിരണം കണ്ണശ സ്മാരക ഗ്രന്ഥശാല എന്നിവിടങ്ങളിലെ ഇലക്ട്രിക്കല്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കണമെന്നും എംഎല്‍എ പറഞ്ഞു.

റാന്നി, കോന്നി മേഖലകളില്‍ വന്യമൃഗങ്ങളുടെ ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദഗ്ധ പഠനം നടത്തി വേഗത്തില്‍ പരിഹാരം കണ്ടെത്തണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ജില്ലയെ സംബന്ധിച്ചിടത്തോളമുള്ള വലിയ പ്രശ്നമാണിത്. അതിന്റെ പരിഹാരത്തിനായി തദ്ദേശഭരണസ്ഥാപനങ്ങള്‍, ജില്ലാ ഭരണകൂടം, വകുപ്പുകള്‍ എന്നിവ ചേര്‍ന്ന് പ്രവര്‍ത്തിക്കണം. മലയോര മേഖലകളിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കൃത്യമായി നടത്തണം. സര്‍വീസ് മുടങ്ങുന്നത് മൂലം വിദ്യാര്‍ഥികളും തൊഴിലാളികളും വലിയ ഓട്ടോക്കൂലി കൊടുക്കേണ്ടി വരുന്നു.

റാന്നി പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിനായി സ്ഥലമേറ്റെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനുള്ളില്‍ നിര്‍മാണം ആരംഭിക്കണം. തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുന്നത് കണക്കിലെടുത്ത് നിലയ്ക്കലില്‍ പാര്‍ക്കിംഗ് കൂടുതല്‍ സജ്ജമാക്കണം. ഇട്ടിയപ്പാറയില്‍ അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണം. ദൂരെ നിന്നെത്തുന്ന വാഹനങ്ങളില്‍ രണ്ട് ഡ്രൈവര്‍മാര്‍ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും തീര്‍ഥാടന പാതയില്‍ ക്രെയിന്‍ സര്‍വീസ് ലഭ്യമാക്കണമെന്നും എംഎല്‍എ പറഞ്ഞു.

ജില്ലയില്‍ പാറ, മെറ്റല്‍, എംസാന്‍ഡ് പോലുള്ള നിര്‍മാണ സാമഗ്രികളുടെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലുണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി 77 ലക്ഷം രൂപ പിഡബ്ല്യുഡി ബില്‍ഡിംഗ്സിന് നല്‍കിയിട്ടുണ്ട്. ഇതില്‍ തുടര്‍ നടപടി സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. ജില്ലയില്‍ തിരക്ക് വര്‍ധിക്കുന്നത് അനുസരിച്ച് സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കണം. റോഡ് കൈയേറിയുള്ള വാഹനങ്ങളുടെ പാര്‍ക്കിംഗ് നിയന്ത്രിക്കണം. അതിനായി നിയമ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും വിദ്യാലങ്ങളുടെ നിര്‍മാണപ്രവര്‍ത്തികള്‍ നടത്തുന്ന ഏജന്‍സികളുമായി വിദ്യാഭ്യാസവകുപ്പ് ആശയവിനിമയം നടത്തി ന്യൂനത പരിഹരിച്ച് മുന്നോട്ട് പോകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

കോമളം താത്കാലിക പാലം പൊതുആവശ്യമാണെന്നും അത് എത്രയും വേഗത്തില്‍ സാധ്യമാക്കണമെന്നും ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ. കെ ജയവര്‍മ്മ പറഞ്ഞു. ശബരിമലയിലെ ക്യൂ കോംപ്ലക്സിന്റെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. മരംക്കൂട്ടം മുതല്‍ ശബരിമല വരെയുള്ള വഴിവിളക്കുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നത് ഉറപ്പാക്കണം. ജില്ലയിലെ ഇടത്താവളങ്ങളിലെ സൗകര്യങ്ങള്‍ പരമാവധി മെച്ചപ്പെടുത്തണം. പരമ്പരാഗത തിരുവാഭരണപാതയിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിവാക്കണം. സന്നിധാനത്ത് തീര്‍ഥാടകര്‍ക്ക് താമസസൗകര്യം മികച്ച രീതിയില്‍ ഒരുക്കണം. റവന്യു ജില്ലാ കലോല്‍സവം ആരംഭിക്കാനിരിക്കെ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി തിരുമൂലപുരത്തും മുത്തൂരും സീബ്ര ലൈനുകള്‍ വരയ്ക്കണമെന്നും കരികുളം വനമേഖലയില്‍ വന്യമൃഗശല്യത്തില്‍ കൃഷി നഷ്ടപ്പെട്ടവര്‍ക്ക് വേണ്ട നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത പ്രീ- ഡിഡിസിക്ക് മുന്‍പ് ചര്‍ച്ച ചെയ്ത എല്ലാ കാര്യങ്ങളിലും കൃത്യമായ നടപടി സ്വീകരിക്കണമെന്നും പുതുക്കിയ റിപ്പോര്‍ട്ട് സമിതിക്ക് സമര്‍പ്പിക്കണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ഭരണഘടനാ ദിനത്തോട് അനുബന്ധിച്ച് ഭരണഘടനാ പ്രതിജ്ഞയും സ്ത്രീധന നിരോധന പ്രതിജ്ഞയും ജില്ലാ കളക്ടര്‍ ചൊല്ലിക്കൊടുത്തു. പദ്ധതി ഫണ്ട് വിനിയോഗം കുറവുള്ള വകുപ്പുകള്‍ അത് മെച്ചപ്പെടുത്തണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു പറഞ്ഞു.

പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, കോന്നി ഡിഎഫ്ഒ ആയുഷ്‌കുമാര്‍ ഖോരി, എഡിഎം ബി.രാധാകൃഷ്ണന്‍, അസി.പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൈപ്പിനിൽ കപ്പലിന് തീ പിടിച്ചു ; അണയ്ക്കാനുള്ള ശ്രമം തുടരുന്നു

0
കാെച്ചി: എറണാകുളം വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു. വൈപ്പിൻ കാളമുക്കിൽ പ്രവർത്തിക്കുന്ന സീ...

അയോധ്യ സംഭാവന തട്ടിപ്പിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

0
ലഖ്നൗ: അയോധ്യ സംഭാവന തട്ടിപ്പിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ...

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

0
കൊച്ചി: ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചുണങ്ങംവേലി...

ഇനിയെങ്കിലും കരുണയുള്ള നേതൃത്വം ഉണ്ടാകണം ; നല്ല മനുഷ്യർ ഇനി നേതൃത്വമായി വരണമെന്നും അൻസിബ

0
കൊച്ചി: അമ്മയിൽ ഇനിയെങ്കിലും കരുണയുള്ള നേതൃത്വം ഉണ്ടാകണം എന്ന് അൻസിബ. ഡബ്ല്യുസിസി...