സൂക്ഷിക്കുക ഈ നിശബ്ദ കൊലയാളിയെ

For full experience, Download our mobile application:
Get it on Google Play

പീരുമേട്: തട്ടാത്തിക്കാനം പൈൻ കാടിന് സമീപമുള്ള ഉണ്ണിക്കയം അപകടകാരിയാകുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ രണ്ട് ജീവനുകൾ ഇവിടെ പൊലിഞ്ഞിട്ടുണ്ട്. പ്രകൃതി സൗന്ദര്യം കൊണ്ട് എറെ ആകർഷകമാണീ പ്രദേശം. അഴുതയാറിൻ്റെ ഉത്ഭവ പ്രദേശമായ ഇവിടെ സ്വാഭാവിക നീന്തൽകുളം രൂപപ്പെട്ടിട്ടുണ്ട്. എന്നാൽ ശാന്തമെന്ന് തോന്നുന്ന ഈ കയത്തിൽ ചെളിയും പാറയുടെ അള്ളും ഉണ്ട്. കൂടാതെ വെള്ളത്തിന് കടുത്ത തണുപ്പുമാണ്. പാറയിൽ പായൽ പിടിച്ചിരിക്കുന്നത് തെന്നിവീഴാൻ ഇടയാകും.

തട്ടാത്തിക്കാനം പൈൻ കാടുകളിൽ നിന്ന് ഒന്നര കിലോമീറ്റർ കാൽ നടയായി സഞ്ചരിച്ചുവേണം ഇവിടെ എത്താൻ. ഇരുവശവും കുറ്റികാട് മൂടി കിടക്കുന്ന ഒറ്റയടി പാത താണ്ടി ധാരാളം വിനോദ സഞ്ചാരികൾ ഇവിടെ എത്തുന്നു. പ്രദേശത്ത് എത്തുന്നവരിൽ ഒരു വിഭാഗം ലഹരി ഉപഭോക്താക്കളാണെന്ന് പ്രദേശവാസികൾ പറയുന്നു. അധികാരികളുടെ ശക്തമായ നിരീക്ഷണം ഇല്ലെങ്കിൽ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി ഈ പ്രദേശം മാറുമെന്ന് ആശങ്കയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിസൈൽ ആക്രമണം ; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

0
ദുബായ്: യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര...

പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും

0
കോട്ടയം: പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും. രാവിലെ പതിനൊന്ന് മണിക്കാണ്...

വിദ്യാർഥിനിയുടെ ആത്മഹത്യ : കോളേജ് പ്രിൻസിപ്പലിനെ തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം : നെയ്യാറ്റിൻകര സ്വദേശിനി ആൻസിജി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന്...

യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം ; ഏതു ഭീഷണിയെയും നേരിടാൻ സജ്ജമെന്ന് പ്രതിരോധ...

0
ദുബായ് : ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ...