സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം:
എന്യുമറേഷന്‍ ഫോം സ്വീകരിക്കാന്‍ വില്ലേജ് ഓഫീസുകള്‍ ഞായര്‍ (നവംബര്‍ 30) തുറന്നു പ്രവര്‍ത്തിക്കും
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് എന്യുമറേഷന്‍ ഫോം ശേഖരണത്തിന് പത്തനംതിട്ട ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളും നവംബര്‍ 30 (ഞായര്‍) രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ തുറന്നു പ്രവര്‍ത്തിക്കും.
വോട്ടര്‍മാര്‍ പൂരിപ്പിച്ച എന്യുമറേഷന്‍ ഫോം കളക്ഷന്‍ സെന്ററായ വില്ലേജ് ഓഫിസില്‍ എത്തിക്കണം. ഫോം പൂരിപ്പിച്ച് നല്‍കാത്തവരുടെ പേര് കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തില്ലെന്നും ജില്ല കളക്ടര്‍ അറിയിച്ചു. നവംബര്‍ 30 ന് ജില്ലയിലെ വില്ലേജ്, താലൂക്ക്, കലക്ടറേറ്റിലെ എല്ലാ ജീവനക്കാരും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട ജോലി മാത്രം ചെയ്യേണ്ടതാണെന്നും ജില്ല കളക്ടര്‍ നിര്‍ദേശിച്ചു.

തിരഞ്ഞെടുപ്പ് ദിവസം ശമ്പളത്തോടുകൂടി അവധി
തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ ഒമ്പത്, 11 തീയതികളില്‍ സ്വകാര്യസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ള ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി അനുവദിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന വോട്ടര്‍മാര്‍ക്ക് വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിങ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.

ഡ്യൂട്ടി ലീവ് ലഭിക്കും
തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ അന്യത്രസേവനവ്യവസ്ഥയിലുള്ള പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പോളിംഗ് ദിവസത്തിന്റെ തൊട്ടടുത്ത ദിവസം ഡ്യൂട്ടി ലീവ് അനുവദിച്ചു നല്‍കണമെന്ന് വകുപ്പ്/ഓഫീസ് മേധാവികളോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.
—-
വെബ്‌സൈറ്റിലൂടെ സ്ഥാനാര്‍ഥികളെ അറിയാം
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് https://www.sec.kerala.gov.in/election/candidate/viewCandidate ലൂടെ തദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ അറിയാം. ലിങ്ക് ക്ലിക്ക് ചെയ്ത് ജില്ല, തദ്ദേശസ്ഥാപനം, വാര്‍ഡ് എന്നിവ രേഖപ്പെടുത്തി കാപ്ച്ച ടൈപ്പ് ചെയ്ത് സെര്‍ച്ച് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ഓരോ വാര്‍ഡിലും മത്സരിക്കുന്ന സ്ഥാനാര്‍ഥിയുടെ പേര്, വയസ്, ജെന്‍ഡര്‍, വീട്ടുപേര്, ഫോട്ടോ, രാഷ്ട്രീയ പാര്‍ട്ടിയും ചിഹ്നവും, സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക, പത്രികയോടൊപ്പം സമര്‍പ്പിച്ച വിശദാംശം എന്നിവ കാണാനാകും. തദേശസ്ഥാപനത്തിന്റെ പേര് രേഖപ്പെടുത്താനുള്ള കോളത്തില്‍ ഗ്രാമപഞ്ചായത്ത് ‘G’, ബ്ലോക്ക് പഞ്ചായത്ത് ‘B’, ജില്ലാ പഞ്ചായത്ത് ‘D’, മുനിസിപ്പാലിറ്റി ‘M’, കോര്‍പറേഷന്‍ ‘C’ എന്ന അക്ഷരത്തില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ജില്ലാതല മീഡിയ റിലേഷന്‍സ് സമിതിക്ക് പരാതി നല്‍കാം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച പത്തനംതിട്ട ജില്ലാതല മീഡിയ റിലേഷന്‍സ് സമിതിയിലേക്ക് പരാതി നല്‍കാം. പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനും തുടര്‍നടപടി ശുപാര്‍ശ ചെയ്യുന്നതിനും ജില്ലാ കലക്ടറുടെ അധികാര പരിധിയില്‍ വരുന്ന മാധ്യമ സംബന്ധിയായ കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കുന്നതിനാണ് ജില്ലാ മീഡിയ റിലേഷന്‍സ് സമിതി രൂപീകരിച്ചത്. മാധ്യമങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളുടെ ലംഘനം സംബന്ധിച്ച പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് ഈ സമിതിയായിരിക്കും. ഇമെയില്‍: [email protected] ഫോണ്‍: 0468 2222657

സൗജന്യ സ്വയം തൊഴില്‍ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഫാസ്റ്റ് ഫുഡ്, കൂണ്‍ വളര്‍ത്തല്‍, തയ്യല്‍, പേപ്പര്‍ ബാഗ് നിര്‍മാണം എന്നിവയുടെ സൗജന്യ പരിശീലനം ആരംഭിക്കുന്നു. പ്രായം 18 – 49. ഫോണ്‍: 04682270243, 04682992293.

അംഗത്വം പുന:സ്ഥാപിക്കാന്‍ അവസരം
കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ അംഗത്വം നഷ്ടമായ 10 വര്‍ഷം വരെ കുടിശികയുളളവര്‍ക്ക് പിഴ തുക അടച്ച് ഡിസംബര്‍ 10 വരെ അംഗത്വം പുന:സ്ഥാപിക്കാന്‍ അവസരം. കുടിശിക അടയ്ക്കാന്‍ മറ്റൊരു അവസരം ലഭിക്കില്ല. 60 വയസ് പൂര്‍ത്തിയായ തൊഴിലാളികള്‍ കുടിശിക അടയ്ക്കണ്ട. ആധാര്‍കാര്‍ഡ്, ബാങ്ക് പാസുബുക്ക് എന്നിവയുടെ പകര്‍പ്പും ഫോട്ടോയും സഹിതം ഡിസംബര്‍ 10 ന് മുമ്പ് ഓഫീസില്‍ നേരിട്ടെത്തി കുടിശിക അടച്ച് അംഗത്വം പുന:സ്ഥാപിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ്‌ ; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി ; വീണയ്ക്കും...

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ...

ഇ10, ഇ20 പെട്രോളുകൾ ഒരുപോലെ ലഭ്യമാക്കാൻ നീക്കം ; സാധ്യതകൾ പരിശോധിച്ച് കേന്ദ്രം

0
ഡൽഹി : ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാപക പരാതികൾ ഉയരുന്നതിനിടെ ഇ10...

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...

കരുവാറ്റ കൊലപാതകം ; മുത്തച്ഛനെ കൊല്ലാൻ 13കാരി തന്ത്രങ്ങൾ മെനഞ്ഞത് ദിവസങ്ങളെടുത്ത്

0
ആലപ്പുഴ: കരുവാറ്റയിൽ മുത്തച്ഛനെ കൊല്ലാനുള്ള തന്ത്രങ്ങൾ മെനയാൻ 13കാരി എടുത്തത് ദിവസങ്ങൾ...