മനുവിന്റെ ക്യാമറ പ്രദർശനം കാണികളെ ആകർഷിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പീരുമേട്: കുട്ടിക്കാനം മരിയൻ കൊളജിൽ നടക്കു റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവലിൽ കാണികളെ ആകർഷിക്കുകയാണ് ക്യാമറ ശേഖരം. 1800 കാലഘട്ടം മുതലുള്ള വിവിധ ക്യാമറകളുടെ നീണ്ട നിരയാണ് ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നത്. കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന എലിക്സിയർ സ്കൂൾ ഓഫ് ഫോട്ടോഗ്രാഫി മേധാവി എം. മനു 15 വർഷം കൊണ്ട് ശേഖരിച്ച ക്യാമറകളുടെ നീണ്ട നിരയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 15 വർഷം കൊണ്ടാണ് 400 ക്യാമറകൾ മനു ശേഖരിച്ചത്. അഞ്ച് വർഷമായി വിവിധയിടങ്ങളിൽ പ്രദർശനം നടത്തിവരുന്നു. 1800കളുടെ അവസാനം ഇറങ്ങിയ ക്യാമറകൾ മുതൽ, ഫിലിം ക്യാമറകൾ നിർത്തലാക്കുന്ന 2005 വരെയുള്ള കാലഘട്ടത്തിലെ ക്യാമറകൾ കളക്ഷനിൽ ഉണ്ട്. ഇതിൽ കേരളത്തിൽ പണ്ടുകാലങ്ങളിൽ നിർമ്മിച്ചടുത്ത വാഗിശ്വരി മുതൽ 82 കമ്പനികളുടെ വിലപിടിപ്പുള്ളതും ഉൾപ്പെടുന്നു.

ഫോട്ടോഗ്രാഫിയോടുള്ള താല്പര്യവും ഇഷ്ടവുമാണ് ഇ ശേഖരത്തിലേക്ക് മനുവിനെ നയിച്ചത്. 1887ലെ ക്യാമറയാണ് ഏറ്റവും പഴയ ത്. ഇൻസ്റ്റന്റ് ക്യാമറ, വീഡിയോ ക്യാമറ, ടി എൽ ആർ ക്യാമറ, എസ് എൽ ആർ ക്യാമറ, തുടങ്ങിയവ കൂടാതെ പ്രൊജക്ടർ, വിവിധ തരം ഫിലിമുകൾ എല്ലാം പ്രദർശനത്തിൽ ഇടംപിടിച്ചു.
പ്രദർശനത്തിൽ എത്തുന്നവർക്ക് ഓരോന്നിന്റെ പഴക്കവും ചരിത്രവും എല്ലാം പറഞ്ഞു നൽകുന്നതിനും എം മനുവും സംഘവും പ്രത്യേകം ശ്രദ്ധിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...